Latest NewsNewsBusiness

എച്ച്ഡിഎഫ്സിയുമായി കൈകോർത്ത് സ്വിഗ്ഗി, ലക്ഷ്യം ഇതാണ്

ഉപഭോക്താക്കൾ നടത്തുന്ന മറ്റ് ഇടപാടുകളിൽ എല്ലാം 1 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്

എച്ച്ഡിഎഫ്സി ബാങ്കുമായി കൈകോർത്ത് രാജ്യത്തെ പ്രമുഖ ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗി. റിപ്പോർട്ടുകൾ പ്രകാരം, ഇരുകമ്പനികളുടെയും സഹകരണത്തോടെ ‘കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡാണ്’ പുറത്തിറക്കിയിരിക്കുന്നത്. മാസ്റ്റർ കാർഡുമായി ചേർന്ന് പ്രവർത്തിക്കുന്ന ഈ കാർഡിൽ 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. ഭക്ഷ്യവിതരണം, പലചരക്ക്, മറ്റ് സേവനങ്ങൾ എന്നിവയ്ക്കെല്ലാം ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ ലഭ്യമാകും. കൂടാതെ, ആമസോൺ, ഫ്ലിപ്കാർട്ട്, നൈക, ഒല, ഊബർ, സാറ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ മുഖാന്തരം പണമിടപാട് നടത്തുമ്പോഴും ക്യാഷ് ബാക്ക് ലഭിക്കും. 5 ശതമാനമാണ് ക്യാഷ്ബാക്ക് ലഭിക്കുക.

ഉപഭോക്താക്കൾ നടത്തുന്ന മറ്റ് ഇടപാടുകളിൽ എല്ലാം 1 ശതമാനം ക്യാഷ്ബാക്ക് ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ‘സ്വിഗ്ഗി മണി’ എന്ന രൂപത്തിലാണ് ക്യാഷ് ബാക്ക് ലഭിക്കുന്നത്. ഇവ സ്വിഗ്ഗി പ്ലാറ്റ്ഫോമിലൂടെയുള്ള വിനിമയങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. വരും ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് കാർഡ് സ്വന്തമാക്കാൻ സാധിക്കും. ആമസോൺ- ഐസിഐസിഐ, ഫ്ലിപ്കാർട്ട്-ആക്സിസ് ബാങ്ക് തുടങ്ങിയ കാർഡുകളാണ് സ്വിഗ്ഗി-എച്ച്ഡിഎഫ്സി കാർഡിന്റെ പ്രധാന എതിരാളികൾ.

Also Read: മുലയൂട്ടുന്ന അമ്മമാര്‍ മരുന്നുകള്‍ കഴിക്കാമോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button