കോഴിക്കോട്: ഒമ്പത് മാസം പ്രായമായ കുഞ്ഞ് കളിക്കുന്നതിനിടെ കളിപ്പാട്ടം വിഴുങ്ങി. കുഞ്ഞിന്റെ അന്നനാളത്തിൽ നിന്നും കളിപ്പാട്ടം നീക്കം ചെയ്തു. ഏഴ് സെന്റിമീറ്റർ വലുപ്പമുള്ള പ്ലാസ്റ്റിക് കളിപ്പാട്ടമാണ് നീക്കം ചെയ്തത്.
കളിക്കുന്നതിനിടെ കളിപ്പാട്ടം കാണാതായതോടെയാണ് വീട്ടുകാർക്ക് സംശയം തോന്നിയത്. കടുത്ത ചുമയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി കളിപ്പാട്ടം വിഴുങ്ങിയെന്ന് വ്യക്തമായത്. കുട്ടിയെ എക്സ് റേ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ പ്ലാസ്റ്റിക് ആയതിനാൽ എക്സ് റേയിൽ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് എൻഡോസ്കോപ്പിയിലൂടെ പരിശോധിക്കുകയും കളിപ്പാട്ടം കണ്ടെത്തുകയുമായിരുന്നു.
പിന്നീട് അന്നനാളത്തിൽ വെച്ച് കളിപ്പാട്ടം ചെറിയ കഷണങ്ങളായി മുറിച്ച് എല്ലാ ഭാഗങ്ങളും എൻഡോസ്കോപ്പിയിലൂടെ സുരക്ഷിതമായി നീക്കം ചെയ്തു.
Post Your Comments