ന്യൂഡൽഹി: ഡൽഹിയിലേക്കുള്ള വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്. ആഗ്ര റെയിൽവേ ഡിവിഷനിലെ ഭോപ്പാലിൽ നിന്ന് ഡൽഹി നിസാമുദ്ദീൻ സ്റ്റേഷനിലേക്ക് ഓടുന്ന വന്ദേ ഭാരതിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. കല്ലേറിൽ ട്രെയിനിന്റെ സി-7 കോച്ചിന്റെ 13-14 സീറ്റ് നമ്പർ ജനൽ ഗ്ലാസുകൾ തകർന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആഗ്ര റെയിൽവേ ഡിവിഷനിലെ മാനിയ, ജജൗ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം.
വിവരമറിഞ്ഞ് റെയിൽവേ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും ആഗ്ര റെയിൽവേ ഡിവിഷൻ പിആർഒ പ്രശസ്തി ശ്രീവാസ്തവ പറഞ്ഞു.
വന്ദേ ഭാരതിന് നേരെ ആക്രമണം ആദ്യമായല്ല നടക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഭോപ്പാൽ നിസാമുദ്ദീൻ സ്റ്റേഷനിലേക്ക് ഓടുന്ന വന്ദേ ഭാരത് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിന് നേരെയും കല്ലേറുണ്ടായതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചിരുന്നു.
Post Your Comments