KeralaLatest NewsNews

ഗര്‍ഭിണി അടക്കമുള്ള നഴ്‌സുമാരെ മര്‍ദ്ദിച്ചു, ചവിട്ടി: തൃശൂരിലെ സ്വകാര്യ ആശുപത്രി എംഡിക്കെതിരെ ഗുരുതര ആരോപണം

തൃശൂര്‍: തൃശൂരില്‍ ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആശുപത്രി ഉടമ മര്‍ദ്ദിച്ചുവെന്ന് നഴ്‌സുമാരുടെ ആരോപണം. തൃശൂര്‍ നൈല്‍ ആശുപത്രി എംഡിക്കെതിരെയാണ് നഴ്‌സുമാരുടെ പരാതി. മര്‍ദ്ദനമേറ്റ് നാല് നഴ്‌സുമാരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴ് ജീവനക്കാരെ പിരിച്ച് വിട്ടതുമായി ബന്ധപ്പെട്ട് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടക്കുന്നതിനിടെ ആശുപത്രി ഉടമ മര്‍ദ്ദിച്ചുവെന്നാണ് നഴ്‌സുമാരുടെ ആരോപണം. മര്‍ദ്ദനമേറ്റതില്‍ ഗര്‍ഭിണിയായ നഴ്‌സുമുണ്ടെന്ന് നഴ്‌സുമാര്‍ പറഞ്ഞു.

Read Also: യുവമോർച്ച പ്രവർത്തകർക്കെതിരെ വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണം: കെ സുരേന്ദ്രൻ

നൈല്‍ ആശുപത്രിയില്‍ ഏഴ് വര്‍ഷമായി 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിച്ചിരുന്നത് എന്നാണ് നഴ്‌സുമാര്‍ പറയുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്‌സുമാര്‍ സമരം നടത്തിയിരുന്നു. സമരത്തിനെ തുടര്‍ന്ന് ഏഴ് പേരെ പിരിച്ച് വിട്ടു. ഇതുമായി ബന്ധപ്പെട്ടാണ് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്കിടെ നൈല്‍ ആശുപത്രി എംഡി, നഴ്‌സുമാരെ തട്ടിമാറ്റി പോകുകയായിരുന്നുവെന്നും
ഇതിനിടെ നിലത്ത് വീണ ഗര്‍ഭിണിയായ നഴ്‌സിനെ ചവിട്ടിയിട്ടാണ് എംഡി ഡോ. അലോക് പുറത്തേക്ക് പോയതെന്നും നഴ്‌സുമാര്‍ ആരോപിച്ചു.

:

shortlink

Related Articles

Post Your Comments

Related Articles


Back to top button