മൂവാറ്റുപുഴ: അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് നിർമല കോളേജ് വിദ്യാർഥിനി നമിത മരിച്ച സംഭവത്തിൽ ബൈക്കോടിച്ച യുവാവിനെതിരെ വിദ്യാർത്ഥിനിയുടെ സഹപാഠികൾ. ബൈക്ക് ഓടിച്ചിരുന്ന ആൻസൺ റോയിയെ തങ്ങൾക്ക് വിട്ടുതരണമെന്ന ആവശ്യവുമായി നമിതയുടെ കൂട്ടുകാർ ആശുപത്രിയിലെത്തി ബഹളം വെച്ചു. അപകടശേഷവും നമിതയിൽ ജീവന്റെ തുടിപ്പുണ്ടായിരുന്നു എന്ന് പറയുകയാണ് സഹപാഠികൾ. സുഹൃത്തുക്കളുടെ കണ്മുന്നിൽ വെച്ചായിരുന്നു അപകടം നടന്നത്.
നമിതയുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിയിൽ രാത്രി വൈകിയും സുഹൃത്തടക്കൽ തടിച്ചുകൂടിയിരുന്നു. അതേസമയം, നമിതയെ ഇടിച്ച ബൈക്കോടിച്ച യുവാവ് വിവിധ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കൊലപാതക ശ്രമമടക്കം ഇയാളുടെ പേരിൽ കേസുണ്ടെന്നാണ് പോലീസ് പറയുന്നത്. അപകടമുണ്ടാകുന്നതിനു മുൻപ് കോളേജ് പരിസരത്ത് അമിത വേഗത്തിൽ ഇയാൾ ചുറ്റിക്കറങ്ങിയിരുന്നു. ഇത്തരത്തിൽ ചുറ്റിത്തിരിഞ്ഞതോടെ വിദ്യാർത്ഥികളുമായി യുവാവുമായി തർക്കമുണ്ടാക്കി. തുടർന്ന് സ്ഥലംവിട്ട ഇയാൾ പിന്നീട് അമിത വേഗത്തിൽ പാഞ്ഞെത്തിയാണ് അപകടമുണ്ടാക്കിയത്.
സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. നമിതയ്‌ക്കൊപ്പമുണ്ടായിരുന്ന വിദ്യാർഥിനിക്കും ബൈക്ക് യാത്രികനും ഗുരുതരമായി പരിക്കേറ്റു. തിരക്കേറിയ സ്ഥലത്ത് ഇരുവശവും സൂക്ഷിച്ചുനോക്കി റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർഥികളെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നമിതയുടെ ജീവൻ രക്ഷിക്കാനായില്ല.
Post Your Comments