Latest NewsKeralaNews

വടക്കൻ കേരളത്തിൽ ഇന്നും മഴ ശക്തമായേക്കും, 5 ജില്ലകൾക്ക് യെല്ലോ അലർട്ട്

സംസ്ഥാനത്ത് നാളെയോടെ കാലവർഷം ദുർബലമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ അനുഭവപ്പെടാൻ സാധ്യത. വിവിധ ഭാഗങ്ങളിൽ ഇടവേളകളോട് കൂടിയ കനത്ത മഴയാണ് അനുഭവപ്പെടുക. അതേസമയം, വടക്കൻ കേരളത്തിൽ ഇന്നും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ തുടരുന്ന സാഹചര്യത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നാളെയോടെ കാലവർഷം ദുർബലമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. തെക്കൻ കൊങ്കൺ തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിന്നിരുന്ന തീരദേശ ന്യൂനമർദ്ദപാത്തി ദുർബലമായതിനെ തുടർന്നാണ് മഴയുടെ തീവ്രതയും കുറയുക. അതേസമയം, ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.

Also Read: വിദേശത്ത് ജോലി വാഗ്ദാനം: നൂറോളം പേരിൽ നിന്നായി തട്ടിയത് ഒരു കോടി രൂപയോളം രൂപ, പ്രതികള്‍ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button