തിരുവനന്തപുരം: ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോര്‍ട്ട് കിട്ടിയാല്‍ ആവശ്യമായ നിയമനടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. റിപ്പോര്‍ട്ടില്‍ ആരോഗ്യവകുപ്പ് നിയമപരമായ നടപടി സ്വീകരിച്ച് ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും അതുകൊണ്ടാണ് റിപ്പോർട്ട് തള്ളിയതെന്നും മന്ത്രി പറഞ്ഞു. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണ് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
പന്തീരാങ്കാവ് മലയില്‍ക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹര്‍ഷിനക്ക് 2017 നവംബര്‍ 30നായിരുന്നു മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പ്രസവ ചികിത്സക്ക് ശേഷം ഹര്‍ഷിനക്ക് ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു. നിരവധി ചികിത്സകള്‍ തേടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മാസങ്ങള്‍ക്ക് ശേഷം നടത്തിയ സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.
Post Your Comments