Latest NewsIndiaNews

യുവാക്കളുടെ വികസനത്തിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്: പ്രധാനമന്ത്രി

ജയ്പൂർ: യുവാക്കളുടെ വികസനത്തിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനവും ഉന്നയിച്ചു. രാജസ്ഥാൻ യുവാക്കളുടെ ഭാവി കൊണ്ട് കളിയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെത്തെ യുവാക്കൾ കഴിവുള്ളവരാണ് എന്നാൽ സംസ്ഥാന സർക്കാർ അവരുടെ ഭാവി നശിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജസ്ഥാനിലെ സിക്കാറിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3,340 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കഴിഞ്ഞ ഒമ്പത് വർഷമായി കർഷകരുടെ താൽപര്യം മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ തീരുമാനങ്ങളെടുത്തിരുന്നത്. ഇന്ന് രാജ്യത്തെ എട്ട് കോടി കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമൃദ്ധി പ്രകാരം 18,000 കോടി രൂപ ലഭിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി കിസാൻ സമൃദ്ധിയുടെ ഒരു ലക്ഷം കേന്ദ്രങ്ങൾ രാജ്യത്ത് ആരംഭിച്ചു. ഇത് കർഷകർക്ക് വളരെയധികം പ്രയോജനപ്പെടുന്നതായിരിക്കും. കർഷകരുടെ പ്രയത്‌നവും കഠിനാധ്വാനവും കൊണ്ട് മണ്ണിൽ നിന്ന് സ്വർണമാണ് വിളയിച്ചെടുക്കുന്നത്. അതുകൊണ്ടാണ് നമ്മുടെ സർക്കാർ രാജ്യത്തെ കർഷകരോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ കർഷകർക്കായി ഡിജിറ്റൽ ഇടപാടുകൾ നടപ്പിലാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾക്ക് ശേഷമാണ് കർഷകന്റെ സങ്കടങ്ങൾ മനസിലാക്കുകയും, കർഷകന്റെ ആശങ്ക തിരിച്ചറിയുകയും ചെയ്യുന്ന സർക്കാർ അധികാരത്തിൽ വന്നിരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Read Also: എളുപ്പവഴിയിൽ പണം സമ്പാദിക്കാൻ ശ്രമിച്ചു; ക്രിപ്‌റ്റോ ട്രേഡിങ്ങിന്റെ പേരിൽ യുവതിയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button