KannurKeralaNattuvarthaLatest NewsNews

അ​യ​ൽ​വാ​സി​യെ വ​ധി​ക്കാ​ൻ ശ്ര​മം: വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി​ അഞ്ചുവർഷത്തിനു ശേഷം പിടിയിൽ

പ​രി​യാ​രം കോ​ര​ൻ പീ​ടി​ക സ്വ​ദേ​ശി ബ​യാ​ൻ ഹൗ​സി​ൽ റ​മീ​സി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ത​ളി​പ്പ​റ​മ്പ്: ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ട​യി​ൽ അ​യ​ൽ​വാ​സി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി​ അ​ഞ്ചു​വ​ർ​ഷ​ത്തി​നു ശേ​ഷം അറസ്റ്റിൽ. പ​രി​യാ​രം കോ​ര​ൻ പീ​ടി​ക സ്വ​ദേ​ശി ബ​യാ​ൻ ഹൗ​സി​ൽ റ​മീ​സി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. പ​രി​യാ​രം പൊ​ലീ​സ് ആണ് പി​ടി​കൂ​ടി​യ​ത്.

Read Also : ഷംസീറിനു നേരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കും: വിവാദ പ്രസംഗവുമായി പി ജയരാജന്‍

2017-ൽ ​പ​രി​യാ​രം കോ​ര​ൻ പീ​ടി​ക​യി​ൽ ആണ് സംഭവം. ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​രി​തി​രി​ഞ്ഞ് ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ എ​തി​ർ സം​ഘ​ത്തി​ലെ ഒ​രാ​ളെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ റ​മീ​സ് വി​ദേ​ശ​ത്ത് ഒ​ളി​വി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന്, ഇ​യാ​ൾ​ക്കെ​തി​രെ 2019-ൽ ​പ​യ്യ​ന്നൂ​ർ കോ​ട​തി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ചൊ​വാ​ഴ്ച രാ​ത്രി റ​മീ​സ് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​രു​ന്ന​താ​യി പ​രി​യാ​രം പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചിരന്നു. ഇതി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ.​എ​സ്.​ഐ കെ.​വി. സ​തീ​ശ​ൻ, സി.​പി.​ഒ​മാ​രാ​യ ര​തീ​ഷ്, അ​ഷ്റ​ഫ് എ​ന്നി​വ​ർ ക​രി​​പ്പൂ​രി​ലെ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button