ആറ്റിങ്ങൽ: കടയിൽ മാതാവിന്റെ കൈയിലിരുന്ന കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച സ്ത്രീ അറസ്റ്റിൽ. കൊല്ലം മൺറോതുരുത്ത് പുത്തനാറിന് സമീപം ശങ്കരം പള്ളി തോപ്പിൽ സിന്ധു ആണ് അറസ്റ്റിലായത്. പള്ളിക്കൽ സ്വദേശിനി ഷെഫീനയുടെ കുട്ടിയുടെ പാദസരമാണ് മോഷ്ടിച്ചത്.
തിങ്കളാഴ്ച ആറ്റിങ്ങൽ പാലസ് റോഡിലുള്ള മോഡേൺ ബേക്കറിയിലാണ് സംഭവം. ഷെഫീന കടയിലേക്ക് കയറവെ കൂടെ നടന്നുവന്ന പ്രതി പാദസ്വരം ഊരി എടുക്കുകയായിരുന്നു. ആഭരണം നഷ്ടപ്പെട്ടത് അറിഞ്ഞ് കടയിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചു. ബേക്കറിയുടെ രണ്ടാം നിലയിലേക്കുള്ള പടി കയറവെ പ്രതി കവർച്ച നടത്തുന്നത് കണ്ടെത്തി. തുടർന്ന്, ബസ് സ്റ്റാൻഡിലും പരിസരത്തും പരിശോധിച്ച് സംശയകരമായി കണ്ട സ്ത്രീയെ പരിശോധിച്ചാണ് പാദസരം കണ്ടെടുത്ത്. തുടർന്ന്, സ്ത്രീയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Read Also : വ്യാജപ്രചാരണം, സർവ്വകലാശാലയുടെ മാനനഷ്ടക്കേസിന് നേരിട്ട് ഹാജരാകാതിരിക്കാന്‍ ഹര്‍ജി സമര്‍പ്പിച്ച് കെജ്രിവാള്
എസ്.എച്ച്.ഒ തൻസീം അബ്ദുൽ സമദ് നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Leave a Comment