ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. തുടർച്ചയായ മൂന്ന് ദിവസത്തെ നഷ്ടത്തിന് വിരാമം കുറിച്ചാണ് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് നേട്ടത്തിലേറിയത്. ബിഎസ്ഇ സെൻസെക്സ് 351.49 പോയിന്റാണ് ഇന്ന് ഉയർന്നത്. ഇതോടെ, സെൻസെക്സ് 66,707.20-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 97.70 പോയിന്റ് നേട്ടത്തിൽ 19,778.30-.ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിലയൻസ് ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി, ഐടിസി, ഇൻഫോസിസ് എന്നീ വൻകിട ഓഹരികളിൽ നിന്നുണ്ടായ മികച്ച വാങ്ങൽ താൽപ്പര്യമാണ് ആഭ്യന്തര സൂചികകളെ നേട്ടത്തിലേക്ക് എത്തിച്ചത്. സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ഇൻഫോസിസ് തുടങ്ങിയവയുടെ ഓഹരികളും നേട്ടം കൈവരിച്ചു. അതേസമയം, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയവയുടെ ഓഹരികൾക്ക് നഷ്ടം നേരിട്ടു.
Post Your Comments