Latest NewsKeralaNews

മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയ മൈക്ക് ഓപ്പറേറ്ററെ വെടിവെച്ച് കൊല്ലുകയാണ് വേണ്ടത് : സന്ദീപ് വാചസ്പതി

ഒപ്പം അഹൂജ കമ്പനി ഉടമയ്ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തുകയും വേണം

ആലപ്പുഴ: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രതി പ്രവര്‍ത്തിച്ചുവെന്നാണ് പൊലീസിന്റെ എഫ്‌ഐആറിലുള്ളത്. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്കില്‍ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്‌നമുണ്ടാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇപ്പോള്‍ ഇതിനെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്ത് എത്തി.

Read Also: ഐഒഎസ് ഉപഭോക്താക്കൾക്ക് പ്രതീക്ഷ പകർന്ന് ആപ്പിൾ, എഐ അധിഷ്ഠിത ‘ആപ്പിൾജിപിടി’ ഉടൻ എത്തിയേക്കും

മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയ മൈക്ക് ഓപ്പറേറ്ററെ യഥാര്‍ത്ഥത്തില്‍ വെടിവെച്ച് കൊല്ലുകയാണ് വേണ്ടത്. ഒപ്പം അഹൂജ കമ്പനി ഉടമയ്ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തുകയും വേണ്ടതാണെന്നും തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ സന്ദീപ് വാചസ്പതി പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയ മൈക്ക് ഓപ്പറേറ്ററെ യഥാര്‍ത്ഥത്തില്‍ വെടിവെച്ച് കൊല്ലുകയാണ് വേണ്ടത്. ഒപ്പം അഹൂജ കമ്പനി ഉടമയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തുകയും വേണ്ടതാണ്. വടക്കന്‍ കൊറിയയിലും ചൈനയിലും ഉള്ള രീതിയും കമ്മ്യൂണിസ്റ്റ് സംഘടന തത്വവും ഇതാണ്. സംഘടന തത്വം മറികടന്നും മനുഷ്യത്വം കാണിച്ച പരമ കാരുണികനായ സഖാവ് പിണറായി വിജയനും സഖാവ് ഡിജിപിക്കും വിപ്ലവാഭിവാദ്യങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button