ആലപ്പുഴ: മണിപ്പൂരില്‍ ഗോത്ര വിഭാഗങ്ങള്‍ ഏറ്റു മുട്ടുന്നതിനെതിരെ നടത്തിയ പ്രകടനത്തില്‍ കേരളത്തിലെ ഹിന്ദുക്കളെ അമ്പലത്തില്‍ ഇട്ട് കത്തിച്ച് കൊല്ലും എന്ന മുദ്രാവാക്യത്തിന്റെ രാഷ്ട്രീയം എന്താണ്? മതേതര പാര്‍ട്ടിയെന്ന് ലീഗിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവ് രാഹുല്‍ ഇതിന് സമാധാനം പറയണമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതിനെതിരെ രംഗത്ത് വന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘മതേതര പാര്‍ട്ടിയെന്ന് ലീഗിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവ് രാഹുല്‍ ഇതിന് സമാധാനം പറയണം. മണിപ്പൂരില്‍ ഗോത്ര വിഭാഗങ്ങള്‍ ഏറ്റു മുട്ടുന്നതിനെതിരെ നടത്തിയ പ്രകടനത്തില്‍ കേരളത്തിലെ ഹിന്ദുക്കളെ അമ്പലത്തില്‍ ഇട്ട് കത്തിച്ച് കൊല്ലും എന്ന മുദ്രാവാക്യത്തിന്റെ രാഷ്ട്രീയം എന്താണ്? ഇത്രയും വംശീയമായ മുദ്രാവാക്യം മുഴക്കി മണിക്കൂറുകള്‍ പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത് എന്ത് കൊണ്ടാണ്? കേരളത്തിലെ ഹിന്ദുക്കളെ കൊല്ലാനുള്ള ആഹ്വാനത്തോട് ഇടത് വലത് മുന്നണികള്‍ അനുകൂലമാണെന്ന് ഇതോടെ വ്യക്തമായി. രണ്ട് മുന്നണികളും ചേര്‍ന്ന് കേരളത്തെ തീവ്രവാദികളുടെ താവളമാക്കി മാറ്റുകയാണ്. ഹിന്ദുക്കള്‍ സംഘടിക്കുന്നത് വര്‍ഗീയവും തീവ്രവാദികള്‍ സംഘടിക്കുന്നത് മതേതരവും എന്ന ചിന്ത കേരളത്തെ മറ്റൊരു സിറിയ ആക്കും. അടുത്ത തലമുറ സമാധാനപരമായി ജീവിക്കണം എന്നാഗ്രഹിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതികരിക്കണം’.
Post Your Comments