കൊച്ചി : എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതി ഷാരൂഖ് സെയ്ഫി പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഉളളവരുമായി ബന്ധം പുലര്‍ത്തിയിരുന്നതായി എന്‍ഐഎ കണ്ടെത്തി. ഇതോടെ എലത്തൂരില്‍ ഉണ്ടായത് ഭീകരാക്രമണമാണെന്ന് കൂടുതല്‍ സ്ഥിരീകരിക്കപ്പെടുകയാണ്.
Read Also: കാട്ടുപന്നി ഗുഡ്സ് ഓട്ടോയ്ക്ക് കുറുകെ ചാടി: ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
പ്രതി ഷാരൂഖില്‍ നിന്ന് പിടിച്ചെടുത്ത ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ ഡീറ്റെയില്‍സ് റെക്കോര്‍ഡ് പരിശോധിച്ചപ്പോഴാണ് സുപ്രധാന വിവരം പുറത്തുവന്നത്. ഈ രാജ്യങ്ങളിലെ ഐപി അഡ്രസുകളില്‍ ഷാരൂഖ് സെയ്ഫി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തി. വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കിലൂടെയായിരുന്നു ഇയാള്‍ പല സൈറ്റുകളും സെര്‍ച്ച് ചെയ്തിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്.
മറ്റ് ചില ട്രെയിനുകളും ഷാരൂഖ് ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. കേസില്‍ എന്‍ഐഎ അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments