കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ വര്‍ക്ക്മെന്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2023 ജൂലായ് 28ന് പ്രായം 30 കവിയരുത്. അര്‍ഹര്‍ക്ക് ഇളവുണ്ടായിരിക്കും. 600 രൂപയാണ് അപേക്ഷ ഫീസ്. എസ്സി /എസ്ടി / ഭിന്നശേഷിക്കാര്‍ക്കു ഫീസില്ല. ഒബ്ജക്ടീവ് ടൈപ് ഓണ്‍ലൈന്‍ ടെസ്റ്റ്, പ്രാക്ടിക്കല്‍ ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ശമ്പളം 1,2,3 വര്‍ഷങ്ങളില്‍ യഥാക്രമം 23,300, 24,000, 24,800 രൂപ എന്നിങ്ങനെയാണ്.
ഒഴിവുകളുടെ വിശദാംശങ്ങള്‍ ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ് വെല്‍ഡര്‍- 34
ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍- 21: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ എന്‍ടിസി, മൂന്നു വര്‍ഷ പരിചയം എന്നിവയാണ് യോഗ്യത.
ഔട്ട്ഫിറ്റ് അസിസ്റ്റന്റ്- ഫിറ്റര്‍ -88
ഇലക്ട്രിഷ്യന്‍ – 42
ഇന്‍സ്ട്രുമെന്റ് മെക്കാനിക് – 34
പ്ലംബര്‍ – 21
മെക്കാനിക് ഡീസല്‍ – 19
ഇലക്ട്രോണിക് മെക്കാനിക് – 19
പെയിന്റര്‍ – 12
മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ – 5 പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ എന്‍ടിസി, മൂന്നു വര്‍ഷ പരിചയം എന്നിവയാണ് യോഗ്യത.
Post Your Comments