![](/wp-content/uploads/2023/07/rape-1.jpg)
കോട്ടയം: വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വൈക്കം ചെമ്പ് മുറിഞ്ഞപുഴ ഭാഗത്ത് കൂമ്പേൽ വീട്ടിൽ കെആർ അജേഷിനെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന വീട്ടമ്മയുമായി ഇയാൾ സൗഹൃദത്തിൽ ആവുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അജേഷിനെ പിടികൂടുകയായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്എച്ച്ഓ സജീവ് ചെറിയാൻ, എസ്ഐ അരുൺകുമാർ, വിജിമോൻ, എഎസ്ഐ ശ്രീലതാമ്മാൾ, സിപിഓ മാരായ അജേഷ്, അർജുൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments