റാഞ്ചി: പതിനൊന്നുവയസുകാരനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാനമ്മ അറസ്റ്റിൽ. ജാര്‍ഖണ്ഡിലാണ് സംഭവം.
കുട്ടിയുടെ അമ്മ പത്തുവര്‍ഷം മുന്‍പ് പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. എത്തുന്നു പിന്നാലെയാണ് കുട്ടിയുടെ അച്ഛന്‍ പ്രതിയായ യുവതിയെ വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി രണ്ടാനമ്മയും കുട്ടിയും തമ്മില്‍ വഴക്കിട്ടിരുന്നു. അതിന് പിന്നാലെ യുവതി ഇരുമ്പ് വടികൊണ്ട് കുട്ടിയെ അടിച്ചു. ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നത് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
Post Your Comments