KeralaLatest NewsNews

താങ്കളെ പോലെയുള്ള ഒരു വര്‍ഗീയ കോമരത്തെ ഭരണാധികാരിയായി ചുമക്കേണ്ടി വരുന്നത് മലയാളികളുടെ ഗതികേടാണ്: സന്ദീപ് വാചസ്പതി

ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കണം എന്ന് സവര്‍ക്കര്‍ ഉപദേശിക്കുന്നു എന്ന കണ്ടുപിടുത്തവുമായി മുഹമ്മദ് റിയാസ്, ഇംഗ്ലീഷ് അറിയാവുന്ന ആളുകളെ പേഴ്‌സ്ണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് സന്ദീപ് വാചസ്പതി

ആലപ്പുഴ: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇംഗ്ലീഷ് അറിയാവുന്ന ആളുകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഇത് പറയാനുണ്ടായ സാഹചര്യവും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചു. ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കണം എന്ന് സവര്‍ക്കര്‍ ഉപദേശിക്കുന്നു എന്ന് മന്ത്രി മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചിരുന്നു. ഇതിന് തെളിവ് സഹിതം മന്ത്രിയ്ക്ക് മറുപടിയുമായാണ് സന്ദീപ് വാചസ്പതിയും സമൂഹ മാധ്യമം വഴി രംഗത്ത് എത്തിയത്.

Read Also: തെലങ്കാനയിൽ എംഎൽഎയെ അയോഗ്യനാക്കി: വിധി പുറപ്പെടുവിച്ച് ഹൈക്കോടതി

‘ബിജെപിയുടേത് ബലാത്സംഗ രാഷ്ട്രീയമാണെന്ന ഉണ്ടയില്ലാ വെടി വെക്കാന്‍ വേണ്ടി വീര സവര്‍ക്കരെ കൂട്ടു പിടിച്ചതായി കണ്ടു. അദ്ദേഹത്തിന്റെ ‘സിക്‌സ് ഗ്ലോറിയസ് എപോക്‌സ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി’ എന്ന പുസ്തകത്തിലെ എട്ടാം അധ്യായത്തില്‍ ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കണം എന്ന് സവര്‍ക്കര്‍ ഉപദേശിക്കുന്നു എന്നാണല്ലോ താങ്കളുടെ കണ്ടു പിടുത്തം. നിയമ ബിരുദം നേടിയത് ആര്‍ഷോ മാതൃകയില്‍ അല്ലെങ്കില്‍ താങ്കള്‍ക്ക് ഇംഗ്ലീഷ് മനസിലാകുമെന്നാണ് കരുതുന്നത്. അല്ലായെങ്കില്‍ ഇംഗ്ലീഷ് അറിയുന്ന ആള്‍ക്കാരെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണം. അതുമല്ലെങ്കില്‍ ഭാരത ചരിത്രത്തിലെ ആറു സുവര്‍ണ്ണ ഘട്ടങ്ങള്‍ എന്ന പേരില്‍ ഇതേ പുസ്തകത്തിന്റെ മലയാള പരിഭാഷ വാങ്ങി വായിക്കണം’. സന്ദീപ് വാചസ്പതി തന്റെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

 

‘പ്രിയപ്പെട്ട മുഹമ്മദ് റിയാസിന് P A Muhammad Riyas സ്‌നേഹപൂര്‍വ്വം,
മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് താങ്കള്‍ എഴുതിയ ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍ പെട്ടു. താങ്കളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന കുത്തിത്തിരുപ്പ് വര്‍ഗ്ഗീയ വിഷം ഒന്നാകെ ഇതോടെ പുറത്ത് ചാടിയെന്ന് ഖേദത്തോടെ പറയട്ടെ. ബിജെപിയുടേത് ബലാത്സംഗ രാഷ്ട്രീയമാണെന്ന ഉണ്ടയില്ലാ വെടി വെക്കാന്‍ വേണ്ടി വീര സവര്‍ക്കരെ കൂട്ടു പിടിച്ചതായി കണ്ടു. അദ്ദേഹത്തിന്റെ Six Glorious Epochs of Indian History എന്ന പുസ്തകത്തിലെ എട്ടാം അധ്യായത്തില്‍ ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കണം എന്ന് സവര്‍ക്കര്‍ ഉപദേശിക്കുന്നു എന്നാണല്ലോ താങ്കളുടെ കണ്ടു പിടുത്തം’.

‘നിയമ ബിരുദം നേടിയത് ആര്‍ഷോ മാതൃകയില്‍ അല്ലെങ്കില്‍ താങ്കള്‍ക്ക് ഇംഗ്ലീഷ് മനസിലാകുമെന്നാണ് കരുതുന്നത്. അല്ലായെങ്കില്‍ ഇംഗ്ലീഷ് അറിയുന്ന ആള്‍ക്കാരെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണം. അതുമല്ലെങ്കില്‍ ഭാരത ചരിത്രത്തിലെ ആറു സുവര്‍ണ്ണ ഘട്ടങ്ങള്‍ എന്ന പേരില്‍ ഇതേ പുസ്തകത്തിന്റെ മലയാള പരിഭാഷ വാങ്ങി വായിക്കണം. ഇത്രയും സാധ്യതകള്‍ ഉണ്ടായിട്ടും താങ്കള്‍ ഇത്തരം വൃത്തികേട് കാണിക്കുന്നതിന് പിന്നില്‍ എന്താണെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി മലയാളികള്‍ക്ക് ഉണ്ടെന്ന് മനസിലാക്കണം’.

‘താങ്കളുടെ ദുഷിച്ച ചിന്ത വമിപ്പിക്കാന്‍ നിങ്ങള്‍ കൂട്ടു പിടിച്ച പുസ്തകത്തിലെ പേജ് ഇതിനൊപ്പം ചേര്‍ക്കുന്നു. (ആ പേജ് ഒഴിവാക്കിയ താങ്കളുടെ കുറുക്കന്‍ ബുദ്ധി കൊള്ളാം.) സീതാദേവിയെ വീണ്ടെടുക്കാന്‍ രാമസേന വരുന്നുണ്ടെന്ന് അറിഞ്ഞ രാവണന്റെ സുഹൃത്തുക്കള്‍ രാവണന് നല്‍കിയ ഉപദേശവും അതിന് രാവണന്‍ നല്‍കുന്ന മറുപടിയുമാണ് വീര സവര്‍ക്കര്‍ ഉദ്ധരിച്ചിരിക്കുന്നത്. അല്ലാതെ വീര സവര്‍ക്കര്‍ ഭാരതത്തിലെ ജനങ്ങള്‍ക്ക് നല്‍കുന്ന ഉപദേശമല്ല അത് എന്ന് അറിയാത്ത ആളല്ല താങ്കള്‍. രാവണന്റെ രോഷ പ്രകടനത്തെ സവര്‍ക്കറുടെ അഭിപ്രായമായി വളച്ചൊടിക്കുന്ന താങ്കള്‍ മുസ്ലിം ആക്രമണകാരികള്‍ ജിഹാദിന്റെ ഭാഗമായി ആഗോള തലത്തില്‍ സ്വീകരിക്കുന്ന കാഫിര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുക എന്ന നയത്തെ തെളിവ് സഹിതം രേഖപ്പെടുത്തിയ സവര്‍ക്കറുടെ വാക്കുകള്‍ കാണാതെ പോയത് തികച്ചും നിഷ്‌കളങ്കമായി കാണാനാകില്ല’.

‘ഇതിനെ ശുദ്ധ മലയാളത്തില്‍ കുത്തിത്തിരിപ്പ്, മനസുകളില്‍ വിഷം കുത്തിവെക്കല്‍, കുടിക്കുന്ന വെള്ളത്തില്‍ വിഷം കലക്കുക എന്നൊക്കെ പറയും. ഇതിന് എന്താണ് പരിഹാരം എന്ന് താങ്കള്‍ തന്നെ ചിന്തിക്കുക. സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളോടും മമതയോ വിദ്വേഷമോ ഇല്ലാതെ പ്രവര്‍ത്തിക്കും എന്ന സത്യ വാചകം ചൊല്ലി അധികാരമേറ്റ ഒരു മന്ത്രിക്ക് ഈ വര്‍ഗീയ വിഷം വമിപ്പിക്കല്‍ ചേര്‍ന്നതാണോ എന്നും ആലോചിക്കുക. എന്തായാലും താങ്കളെ പോലെയുള്ള ഒരു വര്‍ഗീയ കോമരത്തെ ഭരണാധികാരിയായി ചുമക്കേണ്ടി വരുന്നത് ഞാനടക്കമുള്ള മലയാളികളുടെ ഗതികേടാണ്. അതേസമയം ഇത് ജാഗ്രത കുറവ് മൂലമുണ്ടായ അബദ്ധമാണെങ്കില്‍ അത് തുറന്ന് പറയണം. ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ ഞാന്‍ തയ്യാറാണ്. ഒരു ചെറുപ്പക്കാരന്‍ എന്ന നിലയില്‍ താങ്കള്‍ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു’.
വിശ്വസ്തതയോടെ
സന്ദീപ് വാചസ്പതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button