KeralaLatest NewsNews

തെലങ്കാനയിൽ എംഎൽഎയെ അയോഗ്യനാക്കി: വിധി പുറപ്പെടുവിച്ച് ഹൈക്കോടതി

ബെംഗളൂരു: തെലങ്കാനയിൽ എംഎൽഎയെ അയോഗ്യനാക്കി ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. കൊത്തഗുഡം എംഎൽഎ വാനമ വെങ്കിടേശ്വര റാവുവിന്റെ തെരഞ്ഞെടുപ്പ് ആണ് ഹൈക്കോടതി റദ്ദാക്കിയത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ റാവുവിന്റെ സ്ഥാനാർഥിത്വം ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥി നൽകിയ ഹർജിയിലാണ് വിധി.

Read Also: മൂന്ന് മണിക്കൂറിനിടെ 3 ജ്വല്ലറികള്‍ അടക്കം അഞ്ച് സ്ഥാപനങ്ങളില്‍ കവര്‍ച്ച: മുഖം മറച്ചെത്തിയ കള്ളനെ തേടി പൊലീസ്

വെങ്കിടേശ്വര റാവു നാമനിർദേശ പത്രികയ്ക്ക് ഒപ്പം നൽകിയ സ്വത്ത് വിവരങ്ങൾ വ്യാജമെന്ന് കാട്ടിയായിരുന്നു ഹർജി. ഇത് പരിശോധിച്ചാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ ബിആർഎസ് സ്ഥാനാർഥി ജലഗം വെങ്കിട്ട റാവുവിനെ വിജയി ആയി പ്രഖ്യാപിക്കുകയായിരുന്നു ഹൈക്കോടതി. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 5 മാസം മാത്രമാണ് ബാക്കിയുള്ളത്.

Read Also: ഡിമെൻഷ്യ: ഹോം നഴ്സുമാർക്കും കെയർഗിവേഴ്‌സിനും ശാസ്ത്രീയ പരിശീലനം നൽകുമെന്ന് മന്ത്രി ആർ ബിന്ദു

shortlink

Related Articles

Post Your Comments

Related Articles


Back to top button