KeralaLatest NewsNews

മൂന്ന് മണിക്കൂറിനിടെ 3 ജ്വല്ലറികള്‍ അടക്കം അഞ്ച് സ്ഥാപനങ്ങളില്‍ കവര്‍ച്ച: മുഖം മറച്ചെത്തിയ കള്ളനെ തേടി പൊലീസ്

തിരുവനന്തപുരം: മൂന്ന് മണിക്കൂറിനിടെ 3 ജ്വല്ലറികള്‍ അടക്കം അഞ്ച് സ്ഥാപനങ്ങളില്‍ മോഷണം. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് വ്യാപാരികളെ ഞെട്ടിച്ചാണ് മൂന്ന് മണിക്കൂറിനിടെ മൂന്ന് ജ്വല്ലറികളിലും രണ്ട് വസ്ത്രവിപണന ശാലകളിലും കള്ളന്‍ കയറിയത്. ബാലരാമപുരം ദേശീയപാതയ്ക്കരികിലെ കടകളില്‍ ആണ് മോഷണം നടന്നത് എന്നാണ് ശ്രദ്ധേയം. മുഖം മറച്ച് കമ്പിപ്പാരയുമായി എത്തിയ യുവാവാണ് മോഷണം നടത്തിയത്.

Read Also: ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും അതിതീവ്രമായി, കേരളത്തില്‍ കനത്ത മഴ തുടരുന്നു

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ജ്വല്ലറിയില്‍ കയറിയ കള്ളന്‍ മൂന്നുമണിക്കൂറിനിടെ മറ്റ് നാലു കടകളുടെ പൂട്ട് കൂടി പൊളിച്ച് അകത്ത് കയറി. ബാലരാമപുരം കണ്ണന്‍ ജ്വല്ലറിയില്‍ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങളും പത്മനാഭ ജ്വല്ലറിയില്‍ നിന്ന് മൂന്ന് ഗ്രാം സ്വര്‍ണാഭരണങ്ങളും പ്രശാന്ത് ജ്വല്ലറിയില്‍ നിന്നും നാല് ഗ്രാം സ്വര്‍ണാഭരണവും ആണ് മോഷണം പോയത്. സമീപത്തെ രാജകുമാരി ടെക്സ്റ്റയില്‍സിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടാവ് അകത്തുകടന്നെങ്കിലും സാധനങ്ങള്‍ ഒന്നും കളവ് പോയിട്ടില്ല എന്നാണ് പ്രാഥമിക വിവരം. തൊട്ടടുത്ത റെഡിമെയ്ഡ് വസ്ത്ര ശാലയിലും കള്ളന്‍ കയറിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button