വിവിധ കാലയളവുകളിലായി പുറത്തിറക്കിയ കാറുകൾ തിരികെ വിളിക്കാനൊരുങ്ങി ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. റിപ്പോർട്ടുകൾ പ്രകാരം, 2021 ജൂലൈ 5-നും, ഫെബ്രുവരി 15-നും ഇടയിൽ നിർമ്മിച്ച എസ്-പ്രസോ, ഇക്കോ മോഡലുകൾ കാറുകളാണ് തിരികെ വിളിക്കുന്നത്. ഈ മോഡലിൽ ഉൾപ്പെട്ട 87,599 കാറുകളാണ് തിരികെ വിളിക്കുക. ഇക്കാലയളവിൽ പുറത്തിറക്കിയ വാഹനങ്ങളിലെ സ്റ്റിയറിംഗ് ടൈ റോഡിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
വാഹനങ്ങളുടെ സ്റ്റിയറിംഗ് കൺട്രോളിനെയും, ഹാൻലിംഗിനെയും പുതിയ തകരാർ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് വാഹനങ്ങൾ ഉടൻ തന്നെ റീകോൾ ചെയ്യാൻ തീരുമാനിച്ചതെന്ന് മാരുതി സുസുക്കി വ്യക്തമാക്കി. വാഹനം പരിശോധിക്കുന്നതിന് കമ്പനിയുടെ അംഗീകൃത ഡീലർ വർക്ക്ഷോപ്പുകളിൽ നിന്ന് ഉടമകൾക്ക് അറിയിപ്പ് ലഭിക്കുന്നതാണ്. വിദഗ്ധമായ പരിശോധനയ്ക്ക് ശേഷം തകരാർ സംഭവിച്ച ഭാഗം മാറ്റി, പുതിയത് സൗജന്യമായി സ്ഥാപിച്ച് നൽകുമെന്ന് കമ്പനി അറിയിച്ചു.
Post Your Comments