Latest NewsNewsIndia

മണിപ്പൂരിൽ ഇനി ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാകും, ഇന്റർനെറ്റ് കണക്ഷൻ ഭാഗികമായി പുനരാരംഭിച്ചു

വ്യവസ്ഥകൾ ലംഘിക്കുന്നവർ നിയമ നടപടി നേരിടേണ്ടി വരുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ഭാഗികമായി പിൻവലിച്ചു. നിലവിൽ, സംസ്ഥാനത്ത് ബ്രോഡ്ബാൻഡ് സേവനങ്ങൾ പുനസ്ഥാപിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്നതിനായി സർക്കാർ മുന്നോട്ട് വെച്ച വ്യവസ്ഥകൾ പാലിച്ച് ഉടമ്പടിയിൽ ഉപഭോക്താക്കൾ ഒപ്പിടണം. നിബന്ധനകൾ പാലിച്ചാൽ മാത്രമാണ് ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുകയുള്ളൂ. ഇത് സംബന്ധിച്ച വിവരങ്ങൾ ആഭ്യന്തര വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, മൊബൈൽ ഡാറ്റ സേവനങ്ങൾക്കുള്ള നിരോധനം തുടരുന്നതാണ്.

സ്റ്റാറ്റിക് ഐപി വഴി മാത്രമാണ് ബ്രോഡ്ബാൻഡ് കണക്ഷൻ ലഭിക്കുകയുള്ളൂ. വൈഫൈ ഹോട്ട്സ്പോട്ടുകൾ ഉപയോഗിക്കാനോ, ലോഗിൻ ക്രെഡൻഷ്യലുകൾ ദിവസേന മാറ്റാനോ പാടില്ല. ഇത്തരത്തിലുള്ള നിർദ്ദിഷ്ട നിബന്ധനകൾക്കും, വ്യവസ്ഥകൾക്കും വിധേയമായാണ് ബ്രോഡ്ബാൻഡ് സേവനം പുനരാരംഭിച്ചിരിക്കുന്നത്. ഈ വ്യവസ്ഥകൾ ലംഘിക്കുന്നവർ നിയമ നടപടി നേരിടേണ്ടി വരുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട മെയ് 3 മുതലാണ് മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചത്.

Also Read: കേരളത്തോടുള്ള വെല്ലുവിളി: അനന്തപുരി എഫ്എമ്മിന്റെ പ്രക്ഷേപണം നിർത്താനുള്ള തീരുമാനം റദ്ദാക്കണമെന്ന് ഗതാഗത മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button