വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്കുള്ള പെൻഷൻ കുടിശ്ശിക വിതരണം ചെയ്തു. ജൂൺ മാസത്തെ പെൻഷൻ വിതരണമാണ് ഇന്നലെ രാത്രിയോടെ പൂർത്തിയാക്കിയത്. സർക്കാർ കെഎസ്ആർടിസിക്ക് നൽകിയ 71 കോടി രൂപയിൽ നിന്നാണ് പെൻഷൻ വിതരണം ചെയ്തത്. ഇന്നലെ രാവിലെയോടെ തുക കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തുകയും, പെൻഷൻകാർക്ക് വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിക്കുകയുമായിരുന്നു.
സഹകരണ ബാങ്കുകൾ വഴിയാണ് പെൻഷൻകാരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയത്. സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയായി പെൻഷൻ വിതരണം ചെയ്യുന്ന പതിവ് രീതിയിൽ നിന്ന് വ്യത്യസ്ഥമായാണ് ഇത്തവണ പെൻഷൻ വിതരണം ചെയ്തത്. സർക്കാർ അനുവദിച്ച തുക നേരിട്ടാണ് ഇത്തവണ പെൻഷൻകാരുടെ അക്കൗണ്ടിലേക്ക് എത്തിയത്. സഹകരണ കൺസോർഷ്യവുമായുള്ള പലിശ തർക്കം പരിഹരിക്കാൻ കഴിയാത്തതിനെ തുടർന്നാണ് ജൂൺ മാസത്തെ പെൻഷൻ വിതരണം നീണ്ടുപോയത്. ഇനി ജൂലൈ മാസത്തെ പെൻഷനാണ് വിതരണം ചെയ്യേണ്ടത്.
Also Read: ഹൈദവ വിശ്വാസങ്ങളെ അവഹേളിച്ച് എ എൻ ഷംസീർ; പരാതി നൽകി ബി.ജെ.പി
Post Your Comments