Latest NewsKeralaNews

ഹോം വർക്ക് ചെയ്തില്ല: വിദ്യാർത്ഥിയെ ചൂരൽ കൊണ്ടടിച്ച അദ്ധ്യാപകനെതിരെ നടപടി

തിരുവനന്തപുരം: ഹോം വർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ ചൂരൽ കൊണ്ടടിച്ച അദ്ധ്യാപകനെതിരെ നടപടി. അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് സസ്‌പെൻഷൻ. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്ഐഎസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു. ഇക്കാര്യത്തിലുള്ള എഇഒയുടെ റിപ്പോർട്ടും പോലീസ് കേസ് സംബന്ധിച്ച രേഖകളും മന്ത്രി പരിശോധിച്ചിരുന്നു.

Read Also: ‘ജോസഫ് മാഷിന്റെ കൈ പോയതു പോലെ ഷംസീറിന്റെ കൈ പോകുകയില്ല എന്നുള്ള വിശ്വാസമായിരിക്കാം’: യുവമോർച്ച

വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും അദ്ധ്യാപകർക്ക് ഇല്ലെന്ന് വി ശിവൻകുട്ടി അറിയിച്ചു. അദ്ധ്യാപകൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ആറന്മുള എരുമക്കാട് ഗുരുക്കൻകുന്ന് സർക്കാർ എൽ പി സ്‌കൂൾ അദ്ധ്യാപകൻ ബിനോജാണ് വിദ്യാർത്ഥിയെ അടിച്ചത്. പരിക്കേറ്റ കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോം വർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരിയെ ചൂരൽ കൊണ്ട് അടിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Read Also: വീരപ്പന്‍ മാറി സുന്ദര്‍ലാല്‍ ബഹുഗുണയാവുന്നു: ഡോ. അരുണ്‍ കുമാറിനെതിരെ വിടി ബൽറാം

shortlink

Related Articles

Post Your Comments

Related Articles


Back to top button