ThiruvananthapuramLatest NewsKeralaNattuvarthaNews

മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം: മൂന്നു പേർക്ക് പരിക്ക്

മരിയനാട് സ്വദേശി മൗലിയായുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്

തിരുവനന്തപുരം: ശക്തമായ തിരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. മരിയനാട് സ്വദേശി മൗലിയായുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപ്പെട്ടത്.

Read Also : ‘കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളുണ്ടായിരുന്നു, ആത്മഹത്യയാക്കി എഴുതി തള്ളി’: വിമർശനം ശക്തമാകുന്നു

രാവിലെ ആറു മണിയോടെ തിരുവനന്തപുരം കഠിനംകുളം മരിയനാടാണ് സംഭവം. എട്ടു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ശക്തമായ തിരിയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ഇതിനിടെയാണ് ഒരാളുടെ തലക്ക് പരിക്കേറ്റത്. ഇതിൽ തലക്ക് ഗുരുതര പരിക്കേറ്റ ഒരാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : മദ്യപിച്ചെത്തി അഞ്ചു വയസുകാരന് ക്രൂര മര്‍ദ്ദനം: തടിക്കഷ്ണം കൊണ്ട്‌ കൈ തല്ലിയൊടിച്ചു, രണ്ടാനച്ഛന്‍ പിടിയില്‍

മുതലപ്പൊഴി, മരിയനാട് തുടങ്ങിയ തിരുവനന്തപുരത്തിന്‍റെ തീരമേഖലയിൽ അപകടം പതിവായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button