ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നേരിയ നഷ്ടത്തോടെ ആരംഭിച്ച് വ്യാപാരം. വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ റിലയൻസ് ഓഹരികൾ നിറം മങ്ങി. അതേസമയം, ഇന്നലെ കനത്ത നഷ്ടം നേരിട്ട ഇൻഫോസിസ് ഓഹരികൾ ഇന്ന് നേട്ടത്തിലാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികൾ താഴ്ന്നപ്പോൾ, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികൾ ഇന്ന് ഉയർച്ചയിലാണ്.
ടാറ്റ സ്റ്റീൽ ഇന്ന് ഒന്നാം പാദഫലം പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ, നഷ്ടം നേരിടേണ്ടി വരുമെന്ന നിഗമനത്തിൽ ഓഹരി വില തുടക്കത്തിൽ തന്നെ ഒരു ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞദിവസം മികച്ച റിസൾട്ട് പ്രസിദ്ധീകരിച്ച ജെ.എസ് ഡബ്ല്യു സ്റ്റീലും ഇന്ന് ഒരു ശതമാനത്തിലധികം താഴ്ന്നിട്ടുണ്ട്. മറ്റ് ചില റിസൾട്ട് പരിശോധിക്കുമ്പോൾ, ഒപ്റ്റിക്കൽ ഡാറ്റ നെറ്റ്വർക്കിംഗ് രംഗത്ത് പ്രവർത്തിക്കുന്ന തേജസ് നെറ്റ്വർക്ക്സിന്റെ
ലാഭവും, ലാഭം മാർജിനും 6 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്.
Also Read: ദമ്പതികളും മകനും വീടിനുള്ളില്‍ മരിച്ചനിലയില്‍
Post Your Comments