KeralaLatest NewsNews

കള്ളം പറഞ്ഞ് മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍: സന്ദീപ് വാചസ്പതി

മണിപ്പൂരിലെ കലാപം രാജ്യം മുഴുവന്‍ പടര്‍ന്ന് അതില്‍ നിന്ന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കണം, അതിനുള്ള ശ്രമത്തിലാണ് സിപിഎം, അല്ലാതെ മണിപ്പൂരിലെ പ്രശ്‌നത്തില്‍ അവര്‍ക്ക് ആശങ്കയില്ല: സന്ദീപ് വാചസ്പതിയുടെ കുറിപ്പ് വൈറലാകുന്നു

ആലപ്പുഴ: സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിന്റെ ജനാധിപത്യ ബോധം ഇത്രയും അധ:പ്പതിച്ചതാകുമ്പോള്‍ അണികളുടെ അവസ്ഥ എന്തായിരിക്കുമെന്ന ചോദ്യവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കള്ളം പറഞ്ഞ് മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണ് കമ്മ്യൂണിസ്റ്റുകളെന്ന് വീണ്ടും അവര്‍ തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി അധിക്ഷേപിച്ച യുവാക്കള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയുടെ പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വാചസ്പതി ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സിപിഎമ്മിനെതിരെ അദ്ദേഹം പ്രതികരിച്ചത്.

Read Also: ഒരു ഷംസീര്‍ മാത്രം തള്ളിപ്പറയുമ്പോള്‍ വ്രണപ്പെടുന്ന ഒന്നല്ലല്ലോ ഹൈന്ദവ മതവും വിശ്വാസവും

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിന്റെ ജനാധിപത്യ ബോധം ഇത്രയും അധ:പതിച്ചതാകുമ്പോള്‍ അണികളുടെ അവസ്ഥ എന്തായിരിക്കും. കള്ളം പറഞ്ഞ് മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍. ആയിരക്കണക്കിന് ഉദാഹരണങ്ങള്‍ നല്‍കാന്‍ കഴിയും. മണിപ്പൂരില്‍ സംഭവിക്കുന്ന മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങളില്‍ ഉള്ള ആശങ്കയോ അത് എത്രയും വേഗം പരിഹരിക്കപ്പെടണം എന്ന ആത്മാര്‍ഥതയോ ഒന്നുമല്ല ഇവറ്റകളെ നയിക്കുന്നത്. മണിപ്പൂരിലെ കലാപം രാജ്യം മുഴുവന്‍ പടര്‍ന്ന് അതില്‍ നിന്ന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കണം. അന്തങ്ങള്‍ നടത്തുന്ന വ്യാജ പ്രചരണത്തെ കരുതിയിരിക്കുക എന്നത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണ്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button