
തിരുവനന്തപുരം: സ്വന്തം മതവും മതഗ്രന്ഥവും ഉല്‍കൃഷ്ടവും ഇതര മതസ്ഥരുടെ ഈശ്വരനും വിശ്വാസവും ഒക്കെ മിത്തും അന്ധവിശ്വാസവുമെന്ന് കരുതുന്നവരെ എന്താണ് വിളിക്കേണ്ടത്? എന്ന ചോദ്യവുമായി എഴുത്തുകാരി അഞ്ജു പ്രഭീഷ്. സിപിഎം പ്രസ്ഥാനത്തിന് മാത്രം അവര്‍ ഉയര്‍ത്തികാട്ടുന്ന മതേതര സഖാക്കളുടെ യഥാര്‍ത്ഥ മുഖം സമൂഹം കണ്ടു. പച്ചയായി മാറുന്ന ചുവപ്പ് ഇസം. പകല്‍ സഖാവും രാത്രി എസ്.ഡി.പി.ഐക്കാരനുമായി മാറുന്ന സഖാപ്പികളാണ് ആ പാര്‍ട്ടിയുടെ ‘മൂല’ധനം എന്ന് പൊതുസമൂഹം അറിഞ്ഞുവല്ലോ? അതുമതിയെന്ന് അഞ്ജു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു.
Read Also: വനിത സംരംഭകരാകാൻ ആഗ്രഹിക്കുന്നവരാണോ? വേറിട്ട പരിശീലന പരിപാടിയുമായി വ്യവസായ- വാണിജ്യ വകുപ്പ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘സ്പീക്കര്‍ ഷംസീറിന്റെ പ്രസംഗം കേട്ടപ്പോള്‍ എന്ത് തോന്നി? സ്പീക്കര്‍ കസേരയില്‍ ഇരിക്കുന്നത് ഇരട്ടത്താപ്പില്‍ ഡാക്കിട്ടറേറ്റ് കിട്ടിയ നല്ല 916 സുഡാപ്പി ആണല്ലോ എന്ന് തോന്നി! അങ്ങനെ തോന്നിയത് അദ്ദേഹം ഗണപതി ഭഗവാന്‍ മിത്ത് ആണെന്ന് പറഞ്ഞത് കൊണ്ടായിരുന്നില്ല. മറിച്ച് ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്ന് സ്വന്തം മതഗ്രന്ഥത്തെ ഉദാത്തമെന്നും ഉല്‍കൃഷ്ടമെന്നും പരസ്യമായി വെളിപ്പെടുത്താന്‍ ധൈര്യം കാണിച്ച ഒന്നാംതരം സഖാപ്പി ആയത് കൊണ്ട്!’
‘സ്വന്തം മതവും മതഗ്രന്ഥവും ഉല്‍കൃഷ്ടവും ഇതര മതസ്ഥരുടെ ഈശ്വരനും വിശ്വാസവും ഒക്കെ മിത്തും അന്ധവിശ്വാസവുമെന്ന് കരുതുന്നവരെ എന്താണ് വിളിക്കേണ്ടത്? മതഭ്രാന്തന്‍ അഥവാ Religious Fanatic- അത്തരത്തില്‍ ഒരാള്‍ക്ക് ജനാധിപത്യപ്രക്രിയകളില്‍ സത്യസന്ധത പുലര്‍ത്താന്‍ കഴിയില്ല. ശരി, അയാള്‍ ഗണപതി ഭഗവാനെ പറയുന്നത് കേട്ട് ഹൈന്ദവ വിശ്വാസികള്‍ക്ക് വേദന തോന്നി കാണുമോ?? ഇല്ല, അങ്ങനെ ഒരു സുഡാപ്പി തള്ളിപ്പറയുമ്പോള്‍ വ്രണപ്പെടുന്ന ഒന്നല്ലല്ലോ ഹൈന്ദവ മതവും വിശ്വാസവും. ഗണപതി മിത്ത് ആണെന്നും അല്ലെന്നും ഒരാള്‍ക്ക് വിശ്വസിക്കാനും പറയാനും എഴുതാനുമുള്ള സ്വാതന്ത്ര്യം ഉള്ളിടത്തോളം ഹിന്ദു മിത്തോളജിയും സംസ്‌കാരവും എന്നും എന്തിനെക്കാളും ഒരു പടി ഉയര്‍ന്നു നില്‍ക്കുമല്ലോ. സനാതന ധര്‍മ്മം ഒരിക്കലും വാളുകൊണ്ടും ബലപ്രയോഗം കൊണ്ടും ലോകത്തെ കീഴടക്കാന്‍ ശ്രമിച്ചിട്ടില്ല’.
‘ശരിക്കും ആ പ്രസംഗം കൊണ്ട് ആര്‍ക്കാണ് ദോഷം? കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രം അവര്‍ ഉയര്‍ത്തികാട്ടുന്ന മതേതര സഖാക്കളുടെ യഥാര്‍ത്ഥ മുഖം സമൂഹം കണ്ടു. ‘പച്ച’യായി മാറുന്ന ചുവപ്പ് ഇസം. പകല്‍ സഖാവും രാത്രി എസ്.ഡി.പി.ഐക്കാരനുമായി മാറുന്ന സഖാപ്പികളാണ് ആ പാര്‍ട്ടിയുടെ ‘മൂല’ധനം എന്ന് പൊതുസമൂഹം അറിഞ്ഞുവല്ലോ. മിത്തായ ഗണപതി ഇല്ലാത്ത ഹൈന്ദവ ക്ഷേത്രങ്ങള്‍ ഇല്ല. ആ ഹൈന്ദവക്ഷേത്രങ്ങള്‍ ഉള്ളത് കൊണ്ട് മാത്രം ഭണ്ഡാരം നിറയ്ക്കുന്ന ദേവസ്വം ബോര്‍ഡ്. അതില്‍ നിന്നും കമ്മികള്‍ കയ്യിട്ട് വാരി പള്ള നിറയ്ക്കുമ്പോള്‍ ഈ സയന്റിഫിക് ടെമ്പര്‍ ഇറങ്ങി കിണറ്റില്‍ ചാടുമോ സ്പീക്കറേ??? ഉല്‍കൃഷ്ടമായ താങ്കളുടെ മതത്തിന്റെ ആരാധനാലയങ്ങളുടെ താക്കോല്‍ കൂടി ദേവസ്വത്തിന് നല്കി മാതൃകയാകൂ പറ്റില്ല അല്ലേ??’
ശരിക്കും ഷംസീറിനെ പോലുളള നീലക്കുറുക്കന്മാര്‍ക്ക് കമ്മി ആയി നിന്ന് വര്‍ഗീയത വിളമ്പാന്‍ വളവും വെള്ളവും നല്‍കുന്നത് സിപിഎം എന്ന പാര്‍ട്ടിയും അതിലെ ഹിന്ദു സഖാക്കളും ആണ്. ഹിന്ദു അല്ലാതെ മറ്റേത് മതത്തില്‍ ജനിച്ച കമ്മ്യൂണിസ്റ്റ് ആയാലും അയാള്‍ക്ക് ഈ പാര്‍ട്ടിയില്‍ വാരിക്കോരി ആരാധനാ സ്വാതന്ത്ര്യം നല്‍കും. പക്ഷേങ്കി ഭരണഘടന എടുത്തു പൊക്കി ഹിന്ദുവിന്റെ നെഞ്ചത്ത് കേറാനും അവരുടെ വിശ്വാസങ്ങളെ തച്ചുടയ്ക്കാനും മുന്നില്‍ നില്‍ക്കുന്ന കമ്മിസം ഭരണഘടന നല്‍കുന്ന ആരാധന സ്വാതന്ത്ര്യം ഒരു കമ്മ്യൂണിസ്റ്റ് ഹിന്ദു വേണമെന്ന് ആഗ്രഹിച്ചാല്‍ ആ ആഗ്രഹത്തെ നാലായി മടക്കി പോക്കറ്റിലിട്ട് ചെഗുവിനെ മാത്രം ധ്യാനിച്ചിരിക്കാന്‍ പറയും!’
‘കോഴിക്കോട് CPM പാര്‍ട്ടി പ്ലീനത്തിന് മുസ്ലീം സമുദായക്കാര്‍ക്ക് നിസ്‌കരിക്കാന്‍ പ്രത്യേക റൂം! അവിടെ ഭരണഘടന കൊടുക്കുന്ന ആരാധനാ സ്വാതന്ത്രത്തിന് നൂറില്‍ നൂറ് മാര്‍ക്ക്. എന്നിട്ട് അതേ പ്ലീനത്തില്‍ ഹിന്ദു സഖാക്കളോട് ഗണപതി ഹോമം നടത്തല്‍, അമ്പലത്തില്‍ പോകല്‍ എന്നീ പിന്തിരിപ്പന്‍ കര്‍മ്മങ്ങള്‍ ചെയ്യരുത് എന്ന് CPM ഫത്വ! ഇതൊക്കെ ചോദ്യം ചെയ്യാന്‍ നട്ടെല്ല് ഇല്ലാത്ത പടുവാഴ അണികളും’.
‘എന്തായാലും കേരള സ്പീക്കര്‍ നല്ല 916 വര്‍ഗീയവാദി ആണെന്ന് ഗണപതി ഭഗവാന്‍ കാണിച്ചു തന്നു. ഇവിടെ കേരളത്തില്‍ തഴച്ചു വളര്‍ന്ന ഹൈന്ദവ വിദ്വേഷം എന്തിന്റെ ബൈ പ്രോഡക്റ്റ് ആണെന്ന് ബോധമുള്ളവര്‍ മനസിലാക്കി കഴിഞ്ഞു. കേരള കമ്മ്യൂണിസം എന്നത് പൊളിറ്റിക്കല്‍ ഇസ്ലാമിനെ വളര്‍ത്താന്‍ ഉള്ള ടൂള്‍ ആണെന്ന് ഇതിലൂടെ തെളിഞ്ഞു. ഇനി താന്‍ വര്‍ഗീയനോ സുഡാപ്പിയോ അല്ല എന്നും എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന മതേതരനും ശാസ്ത്രത്തെ സ്‌നേഹിക്കുന്ന സയന്റിഫിക് temperament ഉള്ള ആളാണെന്നും തെളിയിക്കാന്‍ സ്പീക്കറിനു ഒരേ ഒരു വഴിയുണ്ട്. ഗണപതി മിത്ത് ആണെന്ന് പറഞ്ഞത് പോലെ സ്വന്തം ആളെയും മിത്ത് ആണെന്ന് തള്ളി പറയുക.! അല്ലെങ്കില്‍ സ്വന്തം ശരീരം കൊണ്ട് താന്‍ ശാസ്ത്രത്തിനൊപ്പം ആണെന്ന് തെളിയിക്കാന്‍ മരണശേഷം തന്റെ ശരീരം മെഡിക്കല്‍ കോളേജിന് നല്കാന്‍ തയ്യാര്‍ എന്ന സമ്മതപത്രത്തില്‍ ഒപ്പിടുക. രണ്ടും നടക്കില്ലെന്ന് അറിയാം! നടക്കട്ടെ ഇരട്ടത്താപ്പുകള്‍ വളരട്ടെ വര്‍ഗീയത. ഗണേശനിന്ദയ്ക്ക് ഹരിശ്രീ കുറിച്ച സ്ഥിതിക്ക് ബാക്കി കാര്യങ്ങള്‍ ഇനി വിഘ്നേശ്വരന്‍ തീരുമാനിക്കട്ടെ!
വിനാശ കാലേ വിപരീത ബുദ്ധി!’
Post Your Comments