ക്യാന്‍സര്‍ എന്നത് എപ്പോഴും നമ്മള്‍ കരുതിയിരിക്കേണ്ട ഒരു രോഗാവസ്ഥയാണ്. പലപ്പോഴും ഇതിനെക്കുറിച്ച് അറിയാതെ പോകുന്നതാണ് അപകടം വര്‍ദ്ധിപ്പിക്കുന്നത്. കാരണം കൃത്യസമയത്ത് രോഗനിര്‍ണയം നടത്താതിരിക്കുമ്പോള്‍ അത് നിങ്ങളെ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. വന്‍കുടലില്‍ ഉണ്ടാകുന്ന
ഒരു തരം ക്യാന്‍സറാണ് കോളന്‍ ക്യാന്‍സര്‍. ദഹനനാളത്തിന്റെ അവസാന ഭാഗമാണ് വന്‍കുടല്‍. ഇവിടെയാണ് ക്യാന്‍സര്‍ ഉണ്ടാകുന്നത്. ഇത് സാധാരണയായി വന്‍കുടലിന്റെ ഉള്ളില്‍ രൂപം കൊള്ളുന്ന പോളിപ്സില്‍ നിന്നാണ് തുടങ്ങുന്നത്.
Read Also: നെയ്യും എണ്ണയും ഒരുമിച്ച് പാചകത്തിന് എടുക്കുന്നത് അപകടമോ?
പോളിപ്‌സ് ചെറുതാകാമെങ്കിലും ഇത് വഴി പലപ്പോഴും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുന്നുണ്ട്. ഇതിന് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി പോളിപ്സ് ക്യാന്‍സറായി മാറുന്നതിന് മുമ്പ് അവയെ കണ്ടെത്തി നീക്കം ചെയ്യുകയാണ് വേണ്ടത്. അതിന് വേണ്ടി സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തുന്നതിന് ഡോക്ടര്‍ നിര്‍ദ്ദേശിക്കാം. വന്‍കുടലിലെ ക്യാന്‍സര്‍ വികസിക്കുകയാണെങ്കില്‍, ശസ്ത്രക്രിയ, റേഡിയേഷന്‍ തെറാപ്പി, കീമോതെറാപ്പി, ടാര്‍ഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി തുടങ്ങിയ ചികിത്സകള്‍ നടത്തേണ്ടതാണ്. വന്‍കുടലിലെ ക്യാന്‍സറിനെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
രോഗലക്ഷണങ്ങള്‍
ഒരു രോഗത്തേക്കാള്‍ അതിന്റെ ലക്ഷണങ്ങളാണ് നാം അറിയേണ്ടത്. നിങ്ങളില്‍ ക്യാന്‍സര്‍ വളരുന്നുണ്ട് എന്നതിന്റെ ലക്ഷണങ്ങളില്‍ ആദ്യം വരുന്നത് പലപ്പോഴും വയറിളക്കം അല്ലെങ്കില്‍ മലബന്ധം അല്ലെങ്കില്‍ നിങ്ങളുടെ മലത്തിന്റെ സ്ഥിരതയിലെ മാറ്റം എന്നിങ്ങനെ ആശ്രയിച്ചാണ്. മലാശയ രക്തസ്രാവം അല്ലെങ്കില്‍ നിങ്ങളുടെ മലത്തില്‍ രക്തം, മലബന്ധം, ഗ്യാസ് അല്ലെങ്കില്‍ സ്ഥിരമായ വയറുവേദന, നിങ്ങളുടെ കുടല്‍ നിറഞ്ഞിരിക്കുന്നു എന്ന തോന്നല്‍, ബലഹീനത അല്ലെങ്കില്‍ ക്ഷീണം, ശരീരഭാരം കുറവ് എന്നിവയെല്ലാം ഇതിന്റെ പ്രാഥമിക ലക്ഷണങ്ങളില്‍ വരുന്നതാണ്. രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ വന്‍കുടലിലെ ക്യാന്‍സര്‍ ബാധിച്ച പലര്‍ക്കും യാതൊരു ലക്ഷണങ്ങളും ഉണ്ടാവുന്നില്ല എന്നുള്ളതാണ് സത്യം.
മുകളില്‍ കാണിച്ചിരിക്കുന്ന ലക്ഷണങ്ങള്‍ സ്ഥിരമായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് അപകടകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.
നിങ്ങളെ പ്രശ്നത്തിലാക്കുന്ന എന്തെങ്കിലും തരത്തിലുള്ള സ്ഥിരമായ ലക്ഷണങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍, ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.
Post Your Comments