Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം

ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 20-ാം തീയതിയാണ് രേഖപ്പെടുത്തിയത്

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 44,120 രൂപയാണ് വിപണി വില. ഒരു ഗ്രാം സ്വർണത്തിന് 5,515 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും കുറഞ്ഞിരുന്നു.

ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 20-ാം തീയതിയാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 44,560 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,570 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. അതേസമയം, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് 3-ാം തീയതിയാണ് രേഖപ്പെടുത്തിയത്. അന്ന് 43,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില നിലവാരം.

Also Read: ഉമ്മൻചാണ്ടിയുടെ പൊതുദർശനത്തിനിടെ കെപിസിസി ഓഫീസില്‍ വൻ പോക്കറ്റടി: നിരവധി പേര്‍ക്ക് പഴ്‌സ് നഷ്ടപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 80.50 രൂപയാണ് ഇന്നത്തെ നിരക്ക്. 8 ഗ്രാം വെള്ളിക്ക് 644 രൂപയും, 10 ഗ്രാം വെള്ളിക്ക് 805 രൂപയും, 100 ഗ്രാം വെള്ളിക്ക് 8,050 രൂപയുമാണ് നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button