KeralaLatest News

വര്‍ക്കലയില്‍‌ മരിച്ച സഹോദരന്റെ ഭാര്യയെ സ്വത്തിനായി അടിച്ചു കൊന്ന കേസ്: ഒളിവില്‍ കഴിഞ്ഞ ആളും കീഴടങ്ങി

തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ മരിച്ചുപോയ സഹോദരന്റെ ഭാര്യയെ സ്വത്ത് കൈക്കലാക്കാനായി കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ നാലാം പ്രതിയും കീഴടങ്ങി. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. മുഹ്സിനാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
മുഖ്യ പ്രതികളായ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിയാദിന്റെ സഹോദരങ്ങളായ അഹദ്, ഷാജി എന്നിവരാണ് നേരത്തെ പിടിയിലായത്. അഹദിന്റെ ഭാര്യയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പ്രതികളുടെ സഹോദരനായ സിയാദിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട ലീനാമണി. ഒന്നര വര്‍ഷം മുന്‍പ് സിയാദിന്റെ മരണത്തെ തുടര്‍ന്ന് പ്രതികളില്‍ ഒരാളായ അഹദ് നാലുമാസം മുൻപ് ലീനാമണിയുടെ വീട്ടില്‍ ബലമായി കയറി താമസമാക്കി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

വീടും സ്ഥലവും സ്വന്തമാക്കാന്‍ പ്രതികള്‍ ലീനാമണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വായിൽ തുണി തിരുകി ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ചായിരുന്നു കൊലപാതകം.

shortlink

Post Your Comments


Back to top button