KeralaLatest News

ജിജിൻ എത്തിയത് ശ്രീലക്ഷ്മിയെ കൊലപ്പെടുത്താൻ, പക്ഷേ മകളുടെ വിവാഹ ദിനത്തിൽ കൊല്ലപ്പെട്ടത് അച്ഛനും

തിരുവനന്തപുരം: വര്‍ക്കലയില്‍ മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. വര്‍ക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് അടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പുറത്തു വരുന്ന വിവരം.

ഇന്ന് ശിവഗിരിയില്‍ വെച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് പിതാവ് രാജു അതിക്രൂരമായി കൊല്ലപ്പെടുന്നത്. രാജുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിന്‍ , ശ്യാം, മനു എന്നിവരെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു.

read also: വിവാഹ അഭ്യർത്ഥന നിരസിച്ച പെൺകുട്ടിയോട് പക: അർധരാത്രി വീട്ടിലെത്തി അക്രമം, പിതാവിനെ കൊലപ്പെടുത്തിയത് മണ്‍വെട്ടി കൊണ്ട്

രണ്ട് വര്‍ഷം മുൻപ് ശ്രീലക്ഷ്‌മിയോട് ജിഷ്‌ണു പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ എം എസ് സി ജിയോളജിക്കാരിയായ ശ്രീലക്ഷ്‌മിയെ ക്രിമിനല്‍ പശ്ചാത്തലമുള്ള ജിഷ്‌ണുവിന് വിവാഹം ചെയ്‌തു നല്‍കാൻ വീട്ടുകാര്‍ക്ക് താത്‌പര്യമില്ലായിരുന്നു. ആര്‍ക്കും ഒരു ശല്യമാകാത്ത ഒതുങ്ങിയ പ്രകൃതക്കാരിയായിരുന്നു ശ്രീലക്ഷ്‌മി.

ജിഷ്‌ണുവിന്റെ വീട്ടുകാര്‍ വിവാഹം ആലോചിച്ചപ്പോള്‍ രാജു എതിര്‍ത്തു. ഇന്റര്‍കാസ്റ്റ് മാര്യേജിന് താത്‌പര്യമില്ലെന്നും കുടുംബ പശ്ചാത്തലം മോശമായതിനാല്‍ ശ്രീലക്ഷ്‌മിയെ ജിഷ്‌ണുവിന് വിവാഹം കഴിച്ച്‌ നല്‍കാനാവില്ലെന്നും രാജു അറിയിച്ചു.വീട്ടില്‍ തന്നെ പ്രശ്‌നമുണ്ടാക്കുന്നയാളായിരുന്നു ജിഷ്‌ണു.

എന്നെങ്കിലും മറ്റൊരാളെ വിവാഹം കഴിക്കുകയാണെങ്കില്‍ കാണിച്ചുതരാമെന്ന് മുൻപ് ജിഷ്‌ണു ശ്രീലക്ഷ്‌മിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാലിത് രാജു കാര്യമാക്കിയിരുന്നില്ല. ശ്രീലക്ഷ്‌മിയെ തീര്‍ക്കാൻ ഉദ്ദേശിച്ചാണ് ജിഷ്‌ണുവും സംഘവും എത്തിയത്. ഭ്രാന്തുപിടിച്ചതു പോലെയായിരുന്നു ജിജിൻ്റെ പെരുമാറ്റം. ശ്രീലക്ഷ്മിയെ കാണണമെന്ന് ആവശ്യപ്പെട്ട ജിജിനോട് അതു പറ്റില്ലെന്ന് ശ്രീലക്ഷ്മിയുടെ ബന്ധുക്കൾ തീർത്തു പറയുകയായിരുന്നു.

തര്‍ക്കത്തിന് ഒടുവില്‍ പുറത്തിറങ്ങി വന്ന ശ്രീലക്ഷ്മിയെയാണ് ഇവര്‍ ആദ്യം ആക്രമിച്ചത്. ശ്രീലക്ഷ്മിയെ അടിച്ച് നിലത്തിടുകയായിരുന്നു.  രാജുവിനെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ കാര്യമറിയാൻ പ്രതികളും എത്തിയിരുന്നു. രാജു മരിച്ചെന്ന് അറിഞ്ഞപ്പോഴാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നും ബന്ധുവായ യുവതി പറഞ്ഞു.

ബന്ധു പറഞ്ഞതിങ്ങനെ: ഇന്ന് പുലര്‍ച്ചെ പന്ത്രണ്ട് മണിയ്ക്ക് ശേഷമാണ് സംഭവം നടന്നത്. കരച്ചിലും സാധനങ്ങള്‍ പൊട്ടിക്കുന്ന ശബ്ദവും കേട്ടാണ് പുറത്തിറങ്ങിയത്. മാമനെ (രാജു) ചുമരിനോട് ചേര്‍ത്തുനിര്‍ത്തി മര്‍ദ്ദിക്കുന്നതാണ് കണ്ടത്. ചിക്കു (പ്രതികളിലൊരാള്‍) ശ്രീലക്ഷ്‌മിയെ (വധു) താഴെയിട്ട് ചെകിടത്ത് അടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെ പിടിച്ചുമാറ്റാൻ എത്തിയ ശ്രീലക്ഷ്‌മിയുടെ മാതാവിനെയും നാലുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. കല്യാണവീട്ടിലുണ്ടായിരുന്ന ബന്ധുക്കളും പ്രതികളെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.ആക്രമണത്തില്‍ ശ്രീലക്ഷ്‌മിയ്ക്കും പരിക്കേറ്റിട്ടുണ്ട്

 

shortlink

Post Your Comments


Back to top button