KeralaLatest NewsNews

ഇടം തിരിഞ്ഞ് സംഘടനകൾ: വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതി കേരളം ഉപേക്ഷിച്ചു, നഷ്ടമാകുന്നത് 10,475 കോടിയുടെ കേന്ദ്രപദ്ധതി

കൊച്ചി: ഇടതുസംഘടനകളുടെയും സിപിഎം കേന്ദ്രനേതൃത്വത്തിന്റെയും എതിര്‍പ്പ് മൂലം 10,475 കോടി രൂപയുടെ വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതി കേരളം ഉപേക്ഷിച്ചു. സ്മാർട്ട് മീറ്റർ പദ്ധതിക്കുള്ള 8206 കോടി രൂപയ്ക്ക് പുറമേ വൈദ്യുതിവിതരണ നഷ്ടം കുറയ്ക്കുന്നതിനുള്ള 2269 കോടിയുടെ പദ്ധതിയുമുൾപ്പെടെയാണിത്. തിരിച്ചടയ്ക്കേണ്ടതില്ലാത്ത 2000 കോടി രൂപയിലേറെ കേന്ദ്ര ഗ്രാൻറും കിട്ടുമായിരുന്നു.

സ്വകാര്യവത്കരണത്തിലേക്കുള്ള ചവിട്ടുപടിയാണെന്നാരോപിച്ച് സ്മാർട്ട് മീറ്ററിനെ ഇടതുസംഘടനകൾ എതിർത്തിരുന്നു. ഇതിന് പിന്നാലെ, സിപിഎം കേന്ദ്രനേതൃത്വവും നിലപാടെടുത്തതോടെയാണ് പദ്ധതിയില്‍ നിന്നും പിന്മാറിയത്. ഇതുസംബന്ധിച്ച് കേന്ദ്ര ഊർജമന്ത്രാലയത്തിന് കേരളം ഉടൻ കത്തുനൽകും.

പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ, വൈദ്യുതിവിതരണ നഷ്ടംകുറയ്ക്കൽ എന്നിവ സംയോജിപ്പിച്ചാണ് കേന്ദ്രസർക്കാരിന്റെ റിവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്‌കീം (ആർഡിഎസ്എസ്). രാജ്യത്താകെ ഇത് നടപ്പാക്കാൻ 3,03,758 കോടിയാണ് വകയിരുത്തിയത്. 2025-26 സാമ്പത്തികവർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നതാണ് നിഷ്‌കർഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button