സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നതിനെ തുടർന്നാണ് കേരളത്തിലും ശക്തമായ മഴ അനുഭവപ്പെടുന്നത്. അതേസമയം, നാളെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഒഡീഷ-ആന്ധ്രപ്രദേശ് തീരത്തിന് സമീപമാണ് പുതിയ ന്യൂനമർദ്ദം രൂപപ്പെടുക.
മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് 6 ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. അതേസമയം, നാളെയും ഈ ജില്ലകൾക്ക് യെല്ലോ അലർട്ട് തന്നെയാണ്. വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് ഇന്ന് രാത്രി 11:30 വരെ 3.5 മീറ്റർ മുതൽ 4.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിനാൽ, മത്സ്യത്തൊഴിലാളികളും തീരദേശ നിവാസികളും ജാഗ്രത പാലിക്കേണ്ടതാണ്.
Post Your Comments