Latest NewsKeralaNews

സംസ്ഥാനത്തെ കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്തെ കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ കുറവ്. കാലാവസ്ഥ മാറ്റം കാരണമാകാം ഇതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കാലാവസ്ഥ മാറ്റം കാരണം മൃഗങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ വനങ്ങളിൽ തുടരുകയാണ്. കഴിഞ്ഞ കടുവ സെൻസൻസ് എടുത്തപ്പോൾ കർണാടകയിൽ വെയിലായിരുന്നു. നിലവിൽ മഴയായയതിനാൽ കടുവകൾ കർണാടക വനമേഖലയിൽ തുടരുകയാകാമെന്നാണ് കരുതുന്നത്. മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വനമേഖലകളിൽ നിന്നും കാട്ടാനകളും നീങ്ങിയിട്ടുണ്ടാകാമെന്നും സംശയിക്കുന്നു.

2023ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 1,402 ആനകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വയനാട് ലാൻഡ് സ്‌കേപ്പിലെ കണക്കിൽ കടുവകളുടെ എണ്ണം 120ൽ നിന്ന് 84 ആയി കുറഞ്ഞതായും റിപ്പോർട്ടുണ്ട്.

ഏപ്രിൽ 10 മുതൽ മേയ് 25 വരെ കടുവകളുടെയും മേയ് 17 മുതൽ 19 വരെ കാട്ടാനകളുടെയും കണക്കുകളാണ് വനംവകുപ്പ് തയാറാക്കിയത്. റിപ്പോർട്ടുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ മന്ത്രി എകെ ശശീന്ദ്രന് കൈമാറി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിലെ വനമേഖലകളിലെ കാട്ടാനകളുടെ എണ്ണം 1920 ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button