കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ച എഐ പ്ലാറ്റ്ഫോമായ ഭാഷിണി നിലവിൽ വന്നിട്ട് ഇന്ന് ഒരു വർഷം. സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ ഭാഷാപരമായ തടസങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ഭാഷിണിക്ക് രൂപം നൽകിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായാണ് ഭാഷിണിയുടെ പ്രവർത്തനം. തൽസമയ ഭാഷാ വിവർത്തനം, ഇന്റർനെറ്റ് മുഖാന്തരം വ്യക്തികൾ തമ്മിൽ സംവദിക്കുമ്പോൾ ഉണ്ടാകുന്ന ഭാഷ തടസം ഇല്ലാതാക്കാൻ സഹായിക്കൽ എന്നിവയാണ് ഭാഷിണിയുടെ പ്രധാന ലക്ഷ്യം.
മലയാളം ഉൾപ്പെടെ 22 പ്രാദേശിക ഭാഷകളുടെ എഴുത്ത് രൂപത്തെ തർജ്ജിമ ചെയ്യാനുള്ള കഴിവും എഐ ഭാഷിണിക്ക് ഉണ്ട്. ഇതിനായി പരിശീലനം നൽകിയ മുന്നൂറിലധികം മോഡലുകളാണ് സജ്ജമാക്കിയിട്ടുള്ളത്. എഴുത്ത് രൂപത്തെ തർജ്ജിമ ചെയ്യുന്നതിന് പുറമേ, മലയാളം, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ ശബ്ദ വിവർത്തനവും ലഭ്യമാണ്. ഭാഷിണി ഓപ്പൺ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് apisetu.gov.in-ൽ ലഭ്യമാണ്.
Post Your Comments