Latest NewsBusiness

സബ്സിഡി നിരക്കിലുള്ള തക്കാളി ഓൺലൈനിലും വിൽപ്പനയ്ക്ക് എത്തുന്നു! പുതിയ നടപടിക്കൊരുങ്ങി കേന്ദ്രം

തക്കാളി വില ക്രമാതീതമായി കുതിച്ചുയർന്നതോടെയാണ് സബ്സിഡി നിരക്കിൽ ലഭ്യമാക്കാൻ കേന്ദ്രം തീരുമാനിച്ചത്

രാജ്യത്ത് സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്ന തക്കാളി ഓൺലൈൻ മുഖാന്തരവും വിൽപ്പനയ്ക്ക് എത്താൻ സാധ്യത. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) പ്ലാറ്റ്ഫോം മുഖാന്തരം വിപണനം നടത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച ചർച്ചകൾ ഒഎൻഡിസിയുമായി കേന്ദ്രസർക്കാർ സംഘടിപ്പിച്ചിട്ടുണ്ട്. ഡൽഹി, ലക്നൗ, പട്ന തുടങ്ങിയ വൻ നഗരങ്ങളിലാണ് സബ്സിഡി നിരക്കിൽ തക്കാളി ലഭ്യമാക്കിയിട്ടുള്ളത്.

തക്കാളി വില ക്രമാതീതമായി കുതിച്ചുയർന്നതോടെയാണ് സബ്സിഡി നിരക്കിൽ ലഭ്യമാക്കാൻ കേന്ദ്രം തീരുമാനിച്ചത്. ഉപഭോക്താക്കൾക്ക് കിലോയ്ക്ക് 70 രൂപ നിരക്കിലാണ് സബ്സിഡി ഇനത്തിലുള്ള തക്കാളി വാങ്ങാൻ സാധിക്കുക. സർക്കാറിന്റെ കീഴിലുള്ള കാർഷിക വിപണന ഏജൻസികളായ നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, നാഷണൽ അഗ്രികൾച്ചർ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവയാണ് സബ്സിഡി നിരക്കിൽ തക്കാളി നൽകുന്നത്.

Also Read: കേരളത്തെ സമ്മര്‍ദ്ദത്തിലാക്കിയ നന്ദിനി പാലിന് ഒടുവില്‍ വില വര്‍ദ്ധിപ്പിച്ചു

രാജ്യത്ത് കിലോയ്ക്ക് 250 രൂപ വരെ തക്കാളി വില ഉയർന്നിരുന്നു. ആദ്യ ഘട്ടത്തിൽ 90 രൂപയ്ക്കാണ് സബ്സിഡി നിരക്കിൽ തക്കാളി നൽകിയിരുന്നത്. ജൂലൈ 16 മുതൽ കിലോയ്ക്ക് 80 രൂപ നിരക്കിലും, പിന്നീട് 70 രൂപയുമാക്കി കുറയ്ക്കുകയായിരുന്നു. മൺസൂൺ സീസണാണ് വിലക്കയറ്റത്തിന് കാരണമെന്ന് സർക്കാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button