മൂർച്ചയുള്ള ആയുധങ്ങൾക്ക് വിലക്കേർപ്പെടുത്തി ജമ്മു കാശ്മീർ. അക്രമ സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ജമ്മു കാശ്മീരിലെ ശ്രീനഗറിൽ മൂർച്ചയുള്ള ആയുധങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉത്തരവ് ജില്ലാ കലക്ടർ മുഹമ്മദ് ഐജാസ് ആസാദ് പുറത്തുവിട്ടു. ഉത്തരവ് അനുസരിച്ച്, മൂർച്ചയുള്ള ആയുധങ്ങൾ വിൽക്കുന്നതിനും, വാങ്ങുന്നതിനും, കൊണ്ടുനടക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
സാധാരണക്കാരുടെ ജീവന് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഗാഹിക, കാർഷിക, ശാസ്ത്രീയ, വ്യാവസായിക ആവശ്യങ്ങൾക്കല്ലാതെ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായി 9 ഇഞ്ചിൽ കൂടുതൽ നീളമുള്ളതോ, 2 ഇഞ്ചിൽ കൂടുതൽ വീതി ഉള്ളതോ ആയ മൂർച്ചയുള്ള ആയുധങ്ങൾ കൈവശം വയ്ക്കുന്നത് ആയുധ നിയമം 1959 പ്രകാരം കുറ്റകരമാണെന്ന് അറിയിച്ചിട്ടുണ്ട്. മനുഷ്യ ശരീരത്തിൽ മുറിവുണ്ടാക്കാൻ കഴിയുന്ന ഏതൊരു വസ്തുവിനെയും മൂർച്ചയുള്ള ആയുധമായാണ് കണക്കാക്കുന്നത്.
Also Read: ശരീരഭാരം കുറയ്ക്കാൻ തൈര്
നിയമപാലകർ, കശാപ്പ് ജോലികൾ, ഇലക്ട്രിക്കൽ ജോലി ചെയ്യുന്നവർ, ആശാരിമാർ, പാചകക്കാർ തുടങ്ങിയ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന വിഭാഗങ്ങളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഈ വിഭാഗങ്ങളിൽ ഉൾപ്പെടാത്തവരുടെ കൈകളിൽ മൂർച്ചയുള്ള ആയുധം ഉണ്ടെങ്കിൽ അവ എത്രയും പെട്ടെന്ന് തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments