KeralaMollywoodLatest NewsNewsEntertainment

പാപ്പു എന്റെ മകളാണ്, ഞാനാണ് അച്ഛൻ, അത് ഈ ലോകത്ത് ആര്‍ക്കും മാറ്റാൻ പറ്റില്ല: ബാല

ദൈവത്തിന് പോലും അവകാശമില്ല ഒരു അച്ഛനെയും മകളെയും പിരിക്കാൻ.

മുൻഭാര്യയും ഗായികയുമായ അമൃത സുരേഷിനും തനിക്കുമിടയിലെ ബന്ധം മകൾ പാപ്പുമാത്രമാണെന്ന് നടൻ ബാല. ‘പാപ്പു എന്റെ മകളാണ്, ഞാനാണ് അച്ഛൻ. അത് ഈ ലോകത്ത് ആര്‍ക്കും മാറ്റാൻ പറ്റില്ല’,ബാല പറഞ്ഞു. ബാക്കിയുള്ളതൊക്കെ അവരവരുടെ കാര്യങ്ങളാണെന്നും നല്ലത് ചെയ്താല്‍ നല്ലതെന്ന് പറയുമെന്നുമാണ് ബാലയുടെ പ്രതികരണം.

read also: ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച്‌ കമന്റ്: സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ഗോപി സുന്ദര്‍ – അമൃത സുരേഷ് ബന്ധം പിരിയുന്നതായുള്ള വാര്‍ത്തകള്‍ ഉയര്‍ന്നു കേട്ടപ്പോള്‍ ബാലയുടെ പേരും പരാമര്‍ശിക്കപ്പെട്ടതിനെക്കുറിച്ച്‌ ചോദിച്ചപ്പോഴായിരുന്നു മറുപടി. ഈ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചകളെക്കുറിച്ച്‌ തനിക്ക് എങ്ങനെ പറയാനാകും എന്നാണ് ബാല പറഞ്ഞത്. മകളെക്കുറിച്ച് താരം പങ്കുവച്ചത് ഇങ്ങനെ, ‘ ഒരു കാര്യം വ്യക്തമായി പറയാം, എനിക്കും അമൃതയ്ക്കും ഇടയിലെ ബന്ധം എന്നുപറയുന്നത് പാപ്പു മാത്രമാണ്. എന്റെ മകള്‍, ഞാനാണ് അച്ഛൻ. അത് ഈ ലോകത്ത് ആര്‍ക്കും മാറ്റാൻ പറ്റില്ല. എന്നെ കാണിക്കുന്നുണ്ടോ, കാണിക്കുന്നുല്ലേ എന്നതൊന്നുമല്ല, പാപ്പു എന്റെ മകള്‍ തന്നെയാണ്. ദൈവത്തിന് പോലും അവകാശമില്ല ഒരു അച്ഛനെയും മകളെയും പിരിക്കാൻ. ആ ഒരു കാര്യത്തില്‍ മാത്രമാണ് ഒരു ചെറിയ ബന്ധമുള്ളത്. ബാക്കിയുള്ളതൊക്കെ അവരവരുടെ കാര്യങ്ങളാണ്. അന്നും ഇന്നും എല്ലാ കാര്യത്തിലും നല്ലത് ചെയ്താല്‍ നല്ലതെന്ന് പറയും. ചീത്ത ചെയ്താല്‍ കിട്ടും’ – ബാല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button