Latest NewsNewsLife Style

രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കടിച്ചാല്‍ ഈ ഗുണങ്ങള്‍…

ദിവസവും വെറും വയറ്റിൽ ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ഇതിൽ ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഉലുവ വെള്ളം പ്രതിരോധശേഷി വർധിപ്പിക്കാനും പ്രമേഹം തടയാനുമൊക്കെ ഏറ്റവും മികച്ച ഡ്രിങ്കാണെന്ന് പറയാം.

മെറ്റബോളിസം വർധിപ്പിക്കാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഉലുവ വെള്ളത്തിന് സാധിക്കുമെന്നാണ് 2015ൽ ഇന്റർനാഷണൽ ജേണൽ ഫോർ വിറ്റാമിൻ ആൻഡ് ന്യൂട്രീഷൻ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ദിവസവും രാത്രി 10 ​ഗ്രാം ഉലുവ ചെറുചൂടു വെള്ളത്തിൽ കുതിരാനായി ഇട്ട് വയ്ക്കുക. ശേഷം ആ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് ഏറ്റവും മികച്ചൊരു ഡിങ്കാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഉലുവ വെള്ളം കുടിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും.

ക്യാന്‍സര്‍ തടയാനുളള ശേഷി ഉലുവയ്ക്കുണ്ട്. ശരീരത്തിലെ ടോക്സിനുകള്‍ അകറ്റാൻ ഉലുവ സഹായിക്കുന്നു. ദിവസവും വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുമ്പോള്‍ ടോക്സിനുകള്‍ നീക്കം ചെയ്യപ്പെടും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കും. ഹാര്‍ട്ട് അറ്റാക്കിന്റെ സാധ്യത കുറയ്ക്കാന്‍ ഉലുവയിട്ട വെള്ളം സഹായിക്കുന്നു.

അമിതവണ്ണം കുറയ്ക്കാൻ ഉലുവ വെള്ളം വളരെ നല്ലതാണ്. ഉലുവയിലെ ഫൈബര്‍ ദഹനത്തിലും കൊഴുപ്പും പുറന്തള്ളാനുമെല്ലാം സഹായിക്കുന്നു. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബര്‍ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.  ഉലുവയിൽ കാണപ്പെടുന്ന ഗാലക്റ്റോമന്നൻ എന്ന ഘടകമാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.  ഗാലക്റ്റോമന്നൻ ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കുകയും അമിത കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button