തിരുവനന്തപുരം : ജനപ്രിയ ട്രെയിനായ വന്ദേ ഭാരത് മാതൃകയില്‍ സാധാരണക്കാര്‍ക്കായി ‘വന്ദേ സാധാരണ്‍’ ട്രെയിന്‍ ഓടിക്കും. ഒക്ടോബറില്‍ സര്‍വീസ് തുടങ്ങും. കുറഞ്ഞ ടിക്കറ്റ് നിരക്കായിരിക്കും വന്ദേ സാധാരണയില്‍ ഈടാക്കുക. രാജ്യത്ത് ഒന്‍പത് കേന്ദ്രങ്ങളില്‍ നിന്നാണ് ആദ്യ സര്‍വീസ്. കേരളത്തിനും ഒരു ട്രെയിന്‍ ലഭിക്കും. എറണാകുളം- ഗുവാഹതി പ്രതിവാര സര്‍വീസാകും ഇതെന്നാണ് വിവരം.
Read Also: റെയില്‍വേയില്‍ വന്‍ പരിഷ്‌കരണങ്ങള്‍ക്ക് തയ്യാറെടുക്കുന്നു
പുതിയ ട്രെയിനില്‍ വന്ദേഭാരതിന്റെ ആധുനിക സംവിധാനങ്ങളടക്കം ഉണ്ടാകും. എന്നാല്‍ എ.സി ഉണ്ടാകില്ല. ഭക്ഷണ വിതരണത്തിനും സാദ്ധ്യത കുറവാണ്. അതിവേഗ ട്രെയിനായ വന്ദേഭാരതിലെ ടിക്കറ്റ് നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതല്ല. അതിനാലാണ് ‘സാധാരണ്‍’ ട്രെയിന്‍ കൂടി കേന്ദ്രം പുറത്തിറക്കുന്നത്.
ട്രെയിനില്‍ എട്ട് സെക്കന്‍ഡ് ക്‌ളാസ് അണ്‍റിസര്‍വ്ഡ് കോച്ചുകള്‍,12 സെക്കന്‍ഡ് ക്‌ളാസ് ത്രീ ടയര്‍ കോച്ചുകള്‍, ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കോച്ച് എന്നിവ ഉള്‍പ്പെടെ 24 എണ്ണമുണ്ടാകും. എല്ലാം നോണ്‍ എ.സി ആയിരിക്കും. രണ്ടുവശത്തും ലോക്കോമോട്ടീവ് എന്‍ജിനുകള്‍ ഉണ്ട്. വേഗത വന്ദേഭാരതിന് സമാനമായിരിക്കും.
Post Your Comments