Latest NewsKeralaNews

‘സോളാർ കേസില്‍ വേട്ടയാടിയിട്ട് ഉമ്മൻ ചാണ്ടി മഹാനെന്ന് പറയുന്നത് അപഹാസ്യം’; വിമർശനവുമായി ഷിബു ബേബി ജോൺ

കൊല്ലം: സോളാർ കേസില്‍ ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയായിരുന്നുവെന്നും, വേട്ടയാടിയിട്ട് ഉമ്മൻ ചാണ്ടി മഹാനെന്ന് പറയുന്നത് അപഹാസ്യമാണെന്നും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോൺ. സ്ത്രീ വിഷയങ്ങൾ ഉന്നയിച്ച് വിമർശിച്ചത് ഉമ്മൻ ചാണ്ടിക്ക് നെഞ്ചിൽ കഠാര കുത്തുന്ന വേദനയുണ്ടാക്കിയെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഷിബുവിന്റെ പ്രതികരണം.

‘ബിജു രാധാകൃഷ്ണനുമായി ഉമ്മൻ ചാണ്ടി എറണാകുളം ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയാണ് സോളാർ കേസിന് വിശ്വാസ്യത നൽകിയത്. അന്നത്തെ മന്ത്രിസഭയിലെ അംഗത്തിന് ബിജു രാധാകൃഷ്ണന്റെ ഭാര്യയുമായുണ്ടായ അവിഹിതമാണ് ചർച്ച ചെയ്തത്. സ്ത്രീ വിഷയങ്ങൾ ഉന്നയിച്ച് വിമർശിച്ചത് ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ചു. അക്കാര്യം ഉമ്മൻ ചാണ്ടി പുറത്ത് പറയാത്തത് അദ്ദേഹത്തിന്റെ മഹത്വം കൊണ്ട്. ആരെ സംരക്ഷിക്കാനാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചത് അവർ തന്നെ വ്യാജ രേഖകൾ ഉണ്ടാക്കി വേട്ടയാടി. തെറ്റുപറ്റിയെന്ന വാക്ക് പോലും പറയാതെയാണ് ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്നത്’, ഷിബു ബേബി ജോൺ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button