KeralaLatest NewsNews

വള്ളം തുഴഞ്ഞുനീങ്ങുന്ന കുട്ടിയാന: നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

ആലപ്പുഴ: ഓഗസ്റ്റ് 12-ന് നടക്കുന്ന 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോമസ് കെ. തോമസ് എംഎൽഎയും സിനിമ- സീരിയൽ താരം ഗായത്രി അരുണും ചേർന്ന് എൻടിബിആർ സൊസൈറ്റി ചെയർപേഴ്സണായ ജില്ല കളക്ടർ ഹരിത വി. കുമാറിന് നൽകിയാണ് ഭാഗ്യചിഹ്ന പ്രകാശനം നിർവഹിച്ചത്. വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം.

വള്ളംകളിയെക്കുറിച്ചുള്ള കുട്ടിക്കാല ഓർമകൾ ചേർത്തലക്കാരികൂടിയായ നടി ഗായത്രി പങ്കുവെച്ചു. ഇടുക്കി കുളമാവ് സ്വദേശിയായ കല്ലടപ്പറമ്പിൽ പി. ദേവപ്രകാശാണ് (ആർട്ടിസ്റ്റ് ദേവപ്രകാശ്) ഭാഗ്യചിഹ്നം വരച്ചത്.

സമ്മാനത്തുകയായി 5001 രൂപ ലഭിക്കും. നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിൽ 250-ഓളം എൻട്രികളാണ് ലഭിച്ചത്. ചിത്രകാരൻമാരായ സതീഷ് വാഴവേലിൽ, സിറിൾ ഡോമിനിക്, ടി ബേബി എന്നിവർ ഉൾപ്പെട്ട സമിതിയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button