Latest NewsNewsIndia

സൈനിക ആവശ്യങ്ങൾക്കുള്ള ഹെലികോപ്റ്ററുകൾ ഇന്ത്യയിൽ നിന്ന് വാങ്ങും, നടപടികൾ ആരംഭിച്ച് അർജന്റീന

അർജന്റീനയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ

ഇന്ത്യയിൽ നിന്നും ഹെലികോപ്റ്ററുകൾ വാങ്ങാനൊരുങ്ങി അർജന്റീന. സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ലൈറ്റ്, സെമി യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാണ് ഇന്ത്യയിൽ നിന്നും വാങ്ങാൻ പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലുമായി അർജന്റീനിയൻ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. ബെംഗളൂരുവിലെ ആസ്ഥാനത്ത് നടന്ന ഹിന്ദുസ്ഥാൻ എയർനോട്ടിക്സ് ലിമിറ്റഡിന്റെ ചടങ്ങിലാണ് അർജന്റീനിയൻ പ്രതിരോധ മന്ത്രി ജോർജ് തെയ്നയും, എച്ച്എഎൽ സിഎംഡി സി.ബി അനന്തകൃഷ്ണനും ഒപ്പുവെച്ചത്.

അർജന്റീനയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2019 ഫെബ്രുവരിയിൽ അർജന്റീനിയൻ പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശന വേളയിൽ പ്രതിരോധ സഹകരണത്തിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിൽ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ നിന്നും പ്രതിരോധ ആവശ്യങ്ങൾക്കായുള്ള ഹെലികോപ്റ്ററുകൾ വാങ്ങാൻ അർജന്റീന തീരുമാനിച്ചത്. ആദ്യ ഘട്ടത്തിൽ ഹിന്ദുസ്ഥാൻ എയർനോട്ടിക്സിന്റെ 20 പ്രചണ്ഡ് ഹെലികോപ്റ്ററുകളാണ് വാങ്ങുക.

Also Read: ദര്‍ശനയുടെ ഭർതൃ പിതാവ് യുവതിയോട് ‘പോയി ചാകാൻ’ ആവശ്യപ്പെടുന്നതിൻ്റെ ഓഡിയോ പുറത്ത് വിട്ട് കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button