ആദായനികുതി റിട്ടേണുകൾ (ഐടിആർ) സമർപ്പിക്കാൻ ഇനി ശേഷിക്കുന്നത് വിരലിലെണ്ണാവുന്ന ദിനങ്ങൾ. 2022- 23 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകളാണ് ഫയൽ ചെയ്യേണ്ടത്. അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത ശമ്പളം ഉള്ളവരും, വരുമാനം ഉള്ളവരുമായ വ്യക്തികൾ ജൂലൈ 31നകം ഐടിആർ ഫയൽ ചെയ്യേണ്ടതുണ്ട്. അവ ഫയൽ ചെയ്യാൻ ഇനി 10 ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്. ആദായനികുതി റിട്ടേണുകൾ സമയബന്ധിതമായി ഫയൽ ചെയ്തിട്ടില്ലെങ്കിൽ, പിഴ ഈടാക്കുന്നതാണ്.
ആദായനികുതി വകുപ്പിലെ നിയമങ്ങൾ അനുസരിച്ച്, 10,000 രൂപ വരെയാണ് നികുതിദായകരിൽ നിന്നും പിഴ ഈടാക്കുക. ആദായ നികുതി ഫയൽ ചെയ്യാനുള്ള അവസാന തീയതി ഇനിയും ദീർഘിപ്പിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. രാജ്യത്ത് 2.5 ലക്ഷം രൂപയിൽ കൂടുതൽ മൊത്ത വരുമാനമുള്ള 60 വയസിൽ താഴെയുള്ള വ്യക്തികളും, 3 ലക്ഷത്തിന് മുകളിൽ മൊത്ത വരുമാനമുള്ള 60 വയസിനും 80 വയസിനും ഇടയിൽ പ്രായമുള്ളവരും, 5 ലക്ഷം രൂപയിൽ കൂടുതൽ മൊത്ത വരുമാനമുള്ള 80 വയസിന് മുകളിൽ പ്രായമുള്ളവരുമാണ് ആദയനികുതി റിട്ടേണുകൾ ഫയൽ ചെയ്യേണ്ടത്.
Also Read: ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീം വഴി സംസ്ഥാനത്തിന് അരി ലഭ്യമാക്കണം: ഭക്ഷ്യമന്ത്രി
Post Your Comments