വൈദ്യുതിയിലോടുന്ന ടൂറിസ്റ്റ് ബസുകൾ നിരത്തിലിറക്കാൻ ഒരുങ്ങി ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവ. അടുത്ത വർഷം മുതലാണ് വൈദ്യുതീകരിച്ച ടൂറിസ്റ്റ് വാഹനങ്ങൾ ഗോവയിൽ സർവീസ് ആരംഭിക്കുക. ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നടത്തിയിട്ടുണ്ട്. നിലവിൽ, വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തിൽ രാജ്യത്ത് നാലാം സ്ഥാനം ഗോവയ്ക്കാണ്.
വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി തരത്തിലുള്ള പദ്ധതികൾ ഗോവ ആരംഭിക്കുന്നുണ്ട്. 2024 ജനുവരി മുതൽ സർക്കാർ വാങ്ങുന്നത് ഇലക്ട്രിക് വാഹനങ്ങൾ മാത്രമായിരിക്കും. കൂടാതെ, അടുത്ത വർഷം പകുതിയോടെ വാടകയ്ക്ക് ബൈക്കുകൾ, ക്യാബുകൾ എന്നിവ നൽകുന്ന സ്ഥാപനങ്ങൾ മൊത്തം വാഹനങ്ങളുടെ 30 ശതമാനത്തോളം വൈദ്യുത വാഹനങ്ങളാക്കണമെന്ന നിയമം നടപ്പാക്കാൻ സാധ്യതയുണ്ട്.
Also Read: മുഖത്തിന് നിറം കൂട്ടാൻ ബീറ്റ്റൂട്ട് ജ്യൂസ്
വൈദ്യുത വാഹനങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായവും ഗോവയിലെ സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. കണക്കുകൾ പ്രകാരം, 1,679 ഇലക്ട്രിക് വാഹനങ്ങൾക്കായി 12.2 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചിരിക്കുന്നത്. നിലവിൽ, ഗോവയിലെ വാഹന ഉടമസ്ഥരുടെ എണ്ണം ദേശീയ ശരാശരിയെക്കാൾ 4.5 മടങ്ങ് അധികമാണ്.
Post Your Comments