Latest NewsKeralaCinemaMollywoodNewsEntertainment

ആറ് വെടിയാണ് ഞാൻ മരിക്കുമ്പോൾ എനിക്ക് ഔദ്യോഗികമായി കിട്ടാൻ പോകുന്നത്: പ്രത്യേക ജൂറി പരാമർശത്തിൽ അലൻസിയർ

തിരുവനന്തപുരം: 53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടൻ. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ പ്രകടനമാണ് മമ്മൂട്ടിയെ മികച്ച നടനുള്ള അവാർഡിന് അർഹനാക്കിയത്. നടൻ അലൻസിയറിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. അപ്പൻ എന്ന സിനിമയിലെ പ്രകടനത്തിനാണ് ജൂറിയുടെ പ്രത്യേക പരാമർശം. ഇതിൽ സന്തോഷമുണ്ടെന്ന് പറയുകയാണ് നടൻ.

‘എന്റെ ഉള്ളിൽ ഒരു ഇട്ടിയുണ്ട്. പ്രത്യേക ജൂറി പരാമർശം കിട്ടിയത് തന്നെ വലിയ സന്തോഷമാണ്. ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷിനോട് പ്രത്യേകം നന്ദി പറയുന്നു. ഞങ്ങളെ അങ്ങനെ പരിഗണിക്കാതെ വിട്ടില്ലല്ലോ. അദ്ദേഹം ഒരു നടനാണ്. അപ്പോൾ ഒരു നടന്റെ വിഷമങ്ങളും പ്രശ്നങ്ങളും, ഒരു കഥാപാത്രത്തിലേക്ക് കടന്നുകഴിഞ്ഞാലുള്ള യാത്രയെല്ലാം അദ്ദേഹത്തിനറിയാം.

എന്റെ ഭാര്യ പറഞ്ഞത്, മൂന്ന് പേരായിരിക്കും ഇത്തവണ മത്സരത്തിനുണ്ടാവുക. ഒന്ന് മമ്മൂക്ക, പിന്നെ ഞാൻ, മൂന്നാമത് കുഞ്ചാക്കോ ബോബൻ. പക്ഷെ കിട്ടാൻ സാധ്യത കുഞ്ചാക്കോ ബോബനായിരിക്കും എന്നായിരുന്നു. അങ്ങനെ ആണെന്നുണ്ടെങ്കിൽ ഞാൻ പ്രശ്നമുണ്ടാക്കും എന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ മൂന്നാൾക്കും കിട്ടി. ഞാൻ മരിക്കുമ്പോൾ 6 വെടിയാണ് എനിക്ക് കിട്ടാനിരിക്കുന്നത്. കഴിഞ്ഞ തവണ സഹനടനുള്ള അവാർഡ് കിട്ടിയപ്പോൾ മൂന്ന് വെടിയായിരുന്നു. ഇത് കൂടി കിട്ടിയപ്പോൾ ഔദ്യോഗികമായി മൂന്ന് വെടികൂടി കിട്ടി’, അലൻസിയർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button