തിരുവനന്തപുരം: ഹെഡ്‌ലൈറ്റിന് പവർ കൂട്ടിയാൽ ഇനി പിഴ ലഭിക്കും. വാഹനങ്ങളിലെ ഹെഡ് ലൈറ്റിലെ തീവ്ര പ്രകാശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
തീവ്ര പ്രകാശം പുറപ്പെടുവിക്കുന്ന ബൾബുകൾ, ലേസർ ലൈറ്റുകൾ, അലങ്കാര ലൈറ്റുകൾ എന്നിവയുടെ ദുരുപയോഗം തടയാൻ പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ഇത്തരത്തിൽ തീവ്രത കൂടിയ ഹെഡ് ലൈറ്റ് ഉപയോഗിക്കുന്നവരുടെ രജിസ്ട്രേഷൻ ഉൾപ്പെടെ റദ്ദാക്കാനാണ് തീരുമാനം. എതിരെ വരുന്ന വാഹനങ്ങൾക്ക് ഹെഡ് ലൈറ്റ് ഡിം ചെയ്ത് കൊടുക്കാതിരിക്കുക, അനാവശ്യമായി വിവിധ നിറത്തിലുള്ള ബൾബുകൾ ഉപയോഗിക്കുക എന്നിവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
വാഹനങ്ങളുടെ ഹെഡ് ലൈറ്റ് വെളിച്ചത്തിന്റെ തീവ്രത കണക്കാക്കുന്നതിനുള്ള സംവിധാനവും മോട്ടോർ വാഹന വകുപ്പ് സജ്ജമാക്കി.
Post Your Comments