
തിരുവല്ല: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കവിയൂർ നാഴിപ്പാറ വീട്ടിൽ അനീഷിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ അയൽവാസിയായ ആനപ്പാറയിൽ രാജ്മോഹൻ (47) എന്നയാളെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : സാധാരണക്കാര്‍ക്കായി ചിലവ് വളരെ കുറഞ്ഞ വന്ദേ സാധാരണ്‍ ട്രെയിന്‍ കേരളത്തിലേയ്ക്ക്
ബുധനാഴ്ച വൈകിട്ടോടെ കവിയൂർ നാഴിപ്പാറ ജങ്ഷന് സമീപം ആയിരുന്നു സംഭവം. സംഘം ചേർന്ന് മദ്യപിച്ച് ചൂതു കളിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ പൊട്ടിച്ച മദ്യക്കുപ്പി ഉപയോഗിച്ച് അനീഷിനെ രാജ്മോഹൻ കുത്തുകയായിരുന്നു.
സംഭവ ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതിയെ വീടിന് സമീപത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കഴുത്തിന് താഴെയും വലതു കൈയ്ക്കും കുത്തേറ്റ അനീഷ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments