Latest NewsKeralaNews

മണിപ്പൂർ കലാപം: ഞെട്ടലുമുളവാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നതെന്ന് കെ കെ ശൈലജ

തിരുവനന്തപുരം: മണിപ്പൂർ വിഷയത്തിൽ പ്രതികരണവുമായി മുൻമന്ത്രി കെ കെ ശൈലജ. അമർഷവും ഞെട്ടലുമുളവാക്കുന്ന ദൃശ്യങ്ങളാണ് മണിപ്പൂർ കലാപത്തിന്റേതായി പുറത്തുവരുന്ന ദൃശ്യങ്ങളിൽ പലതുമെന്ന് ശൈലജ പറഞ്ഞു. 25 വയസിൽ താഴെ മാത്രം പ്രായമുള്ള രണ്ട് പെൺകുട്ടികളെ സംഘപരിവാർ അനുകൂലികളായ ആൾക്കൂട്ടം വിവസ്ത്രരാക്കി തെരുവിലൂടെ നടത്തിക്കുന്നതും പരസ്യമായി പീഠിപ്പിക്കുന്നതും ‘ബേട്ടീ ബചാവോ’ മുദ്രാവാക്യമുയർത്തുന്ന നമ്മുടെ ഇന്ത്യയിലാണ്. രാജ്യത്തെ സംഘപരിവാർ നയിക്കുന്ന ഭരണകൂടം എത്രമേൽ മനുഷ്യത്വ വിരുദ്ധമാണെന്നതിന്റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മണിപ്പൂരിലേതെന്ന് ശൈലജ ചൂണ്ടിക്കാട്ടി.

Read Also: മറ്റുള്ളവരുടെ ജീവിതത്തില്‍ താല്‍പര്യമില്ല, എനിക്ക് ചെയ്യാന്‍ വേറെ കാര്യങ്ങളുണ്ട് : അഭയ ഹിരണ്‍മയി

കലാപം ആരംഭിച്ചത് മുതൽ വാർത്താ വിനിമയ സംവിധാനങ്ങൾക്കുൾപ്പെടെ വിലക്കേർപ്പെടുത്തിയ സംസ്ഥാനത്ത് നിന്നും പുറംലോകമറിഞ്ഞതിലും എത്ര വലുതായിരിക്കും അവിടെ സംഭവിക്കുന്ന യാഥാർത്ഥ്യമെന്ന് നാം മനസിലാക്കണം. രാജ്യത്തിന്റെ ഭരണകൂടമോ പ്രധാനമന്ത്രിയോ കലാപത്തെ അമർച്ച ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാവാത്തത് നിരുത്തരവാദിത്വപരവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. സംഘപരിവാരത്തിന്റെ വിഭജന തന്ത്രങ്ങളും അധികാരക്കൊതിയുമാണ് മണിപ്പൂരിനെ അശാന്തിയുടെ തെരുവാക്കി മാറ്റിയിരിക്കുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മനുഷ്യത്വ വിരുദ്ധമായ ഈ പ്രത്യാശാസ്ത്രത്തെ ശരിയാംവണ്ണം തിരിച്ചറിയാനും പ്രതിരോധിക്കാനും നാമോരോരുത്തരും മുന്നോട്ടുവരണം. മണിപ്പൂർ ഒടുവിലത്തെ ഉദാഹരണമാണെന്ന് കരുതാൻ വയ്യ ഹിന്ദുരാഷ്ട്രത്തിലേക്കുള്ള സംഘപരിവാർ യാത്ര ഇനിയുമേറെ മനുഷ്യത്വ വിരുദ്ധം തന്നെയാവും. ഒരുമിച്ചുള്ള പോരാട്ടം തന്നെയാണ് സംഘപരിവാറിന്റെ ഉന്മൂലന സിദ്ധാന്തത്തിനുള്ള മറുപടി. ഈ മനുഷ്യത്വ വിരുദ്ധതക്കെതിരെ നാമോരോരുത്തരും ഒരുമിച്ച് അണിനിരക്കണമെന്നും ശൈലജ ആഹ്വാനം ചെയ്തു.

Read Also: കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും: മണിപ്പൂർ വിഷയം അപലപനീയമെന്ന് സ്മൃതി ഇറാനി

shortlink

Related Articles

Post Your Comments

Related Articles


Back to top button